യുഎഇയിൽ 1412പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 മരണം 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യുഎഇയിൽ 1412പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 3 മരണം 

അബുദാബി : യുഎഇയിൽ ഇന്നും കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1000കടന്നു. 1412പേർക്കാണ് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേർ മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 112,849ഉം, മരണസംഖ്യ 455ഉം ആയതായി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കോവിഡ് മുക്തരായവരുടെ എണ്ണം വർദ്ധിച്ചു. 1,618 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 104,943 ആയി ഉയർന്നു. നിലവിൽ 7,451 പേർ ചികിത്സയിലുള്ളതെന്നും . 116,470 പരിശോധനകൾ കൂടി പുതുതായി നടത്തിയെന്നും അധികൃതർ അറിയിച്ചു ഇന്നലെ വ്യാഴാഴ്‍ച 1398 പേർക്ക് ആണ് കോവിഡ് ബാധിച്ചത്. രണ്ടു മരണം സംഭവിച്ചു.