യുഎഇയിൽ ഇന്നും 1,500 കടന്ന് പുതിയ കൊവിഡ് രോഗികൾ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

യുഎഇയിൽ ഇന്നും 1,500 കടന്ന് പുതിയ കൊവിഡ് രോഗികൾ


അബുദാബി: യുഎഇയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നു. ഇന്ന്  1,563 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. 1,704 പേർ രോഗമുക്തി നേടി. 122,273 പേർക്കാണ് യുഎഇയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 115,068 പേർ രോഗമുക്തി നേടി. 475 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവിൽ 6,730 പേർ ചികിത്സയിലാണ്. 120,351പരിശോധനകൾ കൂടി പുതുതായി നടത്തി.