മാസപ്പിറവി കണ്ടു ; നബിദിനം ഒക്ടോബര്‍ 29ന്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മാസപ്പിറവി കണ്ടു ; നബിദിനം  ഒക്ടോബര്‍ 29ന്‌

കോഴിക്കോട്(www.kasaragodtimes.com 17.10.2020): കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ഞായര്‍) റബീഉല്‍ അവ്വല്‍ ഒന്നായും അതനുസരിച്ച്‌ ഒക്ടോബര്‍ 29ന് (വ്യാഴം) നബിദിനവും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.