മുഴുവന്‍ യാത്രാ വിമാനങ്ങളും റദ്ദാക്കി എമിറേറ്റ്‌സ്; 25 മുതല്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രം.

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുഴുവന്‍ യാത്രാ വിമാനങ്ങളും റദ്ദാക്കി എമിറേറ്റ്‌സ്; 25 മുതല്‍ കാര്‍ഗോ സര്‍വീസുകള്‍ മാത്രം.

ദുബായ്(www.kasaragodtimes.com 22.03.2020): ദുബായ് ആസ്ഥാനമായ എമിറേറ്റ്സ് എയർലൈൻസ് മുഴുവൻ യാത്രാവിമാനങ്ങളും റദ്ദാക്കാൻ തീരുമാനിച്ചു. കോവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് തീരുമാനം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പറക്കുന്ന എമിറേറ്റ്സിന്റെ മുഴുവൻ യാത്രാ വിമാനങ്ങളും ബുധനാഴ്ച മുതൽ നിർത്തുകയാണെന്ന് സിഇഒ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം  അറിയിച്ചു.

രാജ്യങ്ങൾ അതിർത്തികൾ തുറന്ന് യാത്രക്കുള്ള ആത്മവിശ്വാസം വീണ്ടെടുക്കുന്നതുവരെ വിമാനസർവീസുകൾ നിർത്തവെയ്ക്കാനാണ് തീരുമാനം. ലോകത്തെ 159 അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനകമ്പനിയാണ് എമിറേറ്റ്സ്. അതേസമയം കാർഗോ വിമാനങ്ങൾ സർവീസ് നടത്തുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കുമെന്നും സർവീസുകൾ തുടങ്ങാൻ അനുകൂലമായ സാഹചര്യമുണ്ടാകുമ്പോൾ പുനരാരംഭിക്കുമെന്നും ശൈഖ്  അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം അറിയിച്ചു.