മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുളിയാര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ്സ് നേതാവുമായ ചേക്കോട് ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

മുളിയാർ(www.kasaragodtimes.com 24.09.2020): കോൺഗ്രസ് നേതാവും മുളിയാർ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ ചേക്കോട് ബാലകൃഷ്ണൻ നായർ (72 വയസ്സ്) ബുധനാഴ്ച രാത്രി നിര്യാതനായി.

അസുഖം കാരണം കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

പരേതരായ സി. കുഞ്ഞിരാമൻ നായർ, കാർത്യായനി അമ്മ എന്നിവരുടെ മകനാണ്.

എ.സരോജിനിയാണ് ഭാര്യ.
മക്കൾ: സി.എ.പ്രവീൺ കുമാർ (കാർഷിക വികസന ബാങ്ക് ജീവനക്കാരൻ ) സി.എ.പ്രതീപ് കുമാർ (അസിസ്റ്റൻ്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ) സി.എ.പ്രസാദ് കുമാർ (ഗൾഫ്) മക്കളാണ്.
മരുമക്കൾ കെ.ജി. രമ്യ,
സന്ധ്യാറാണി, കാവ്യശ്രീ.
സഹോദരങ്ങൾ: ദാമോദരൻ നായർ, ഭവാനി, പ്രഭാകരൻ, സുകുമാരൻ, ദാക്ഷായണി.


മുളിയാറിലെ മതേതരത്വത്തിന്റെയും, ജനകീയതയുടെയും മുഖമായിരുന്നു.
സർവ്വശ്രീ മേലത്ത് നാരായണൻ നമ്പ്യാരുടെ ശിശ്യനായി പൊതു രംഗത്ത് കടന്നു വന്ന് അദ്ദേഹത്തിന്റ പഞ്ചായത്ത് പ്രസിഡണ്ട് പദവിക്കു കീഴിൽ അംഗമായിരുന്നു.
ഇരുപത്തിമൂന്ന് വർഷത്തോളം ഗ്രാമ പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്ക പ്പെടുകയും അതിൽ ഒന്നരവർഷത്തോളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായും സേവനമനുഷ്ടിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടായിരുന്ന അദ്ദേഹം നിലവിൽ ഡി.സി.സി.യുടെഎക്സിക്യൂട്ടീവ് അംഗവും, സഹകരണ പ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയും കൂടിയാണ്.
കാർഷിക വികസന സഹകരണ ബാങ്ക് സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു.
മുളിയാർ മഹത്മജീ ഹൗസിംഗ് സൊസൈറ്റി പ്രസിഡണ്ടാണ്.
വ്യാഴാഴ്ച രാവിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.