മുംബൈയില്‍ നിന്നുമെത്തിയ 32 കാസര്‍കോട്ടുകാരെ ഐസൊലേഷന്‍ ക്യാംപില്‍ പ്രവേശിപ്പിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുംബൈയില്‍ നിന്നുമെത്തിയ 32 കാസര്‍കോട്ടുകാരെ ഐസൊലേഷന്‍ ക്യാംപില്‍ പ്രവേശിപ്പിച്ചു
മുംബൈയില്‍ നിന്നുമെത്തിയ 32 കാസര്‍കോട്ടുകാരെ ഐസൊലേഷന്‍ ക്യാംപില്‍ പ്രവേശിപ്പിച്ചു

കാസർകോട്( www.kasaragodtimes.com  22.03.2020)  : കോവിഡ് മുൻകരുതലിന്റെ ഭാഗമായി  മുംബൈയിൽ നിന്നും എത്തിയ 32 പേരടങ്ങിയ കാസർകോട്ടുകാരുടെ സംഘത്തെ പ്രത്യേകം തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. മുംബൈയിൽ ജോലി ചെയ്യുകയായിരുന്ന കാസർകോട്ട് വലിയപറമ്പ് സ്വദേശികളെയാണ് താത്കാലികമായി സജ്ജമാക്കിയ ക്യാംപിലേക്ക് മാറ്റിയത്. ‌വലിയപറമ്പ് പടന്നക്കടപ്പുറം ​ഗവർൺമെന്റ് ഫിഷറീസ് ഹയർസെക്കൻഡറി സ്കൂൾ പ്രത്യേക ഐസൊലേഷൻ വാർഡ്സജ്ജമാക്കിയാണ് ഇത്രയും പേരെ പാർപ്പിച്ചിരിക്കുന്നത്. അടുത്ത 14 ദിവസം ഇവർ ഈ ക്യാംപിൽ തുടരും.നിലവിൽ ഇവരിലാർക്കും രോ​ഗലക്ഷണങ്ങളില്ല. 14 പേർക്ക് രോ​ഗബാധ സ്ഥിരീകരിച്ചതോടെ കാസർകോട്ട് ജില്ലയിൽ അതീവ ജാ​ഗ്രത തുടരുകയാണ്. അടുത്ത രണ്ടാഴ്ച ജില്ലയിൽ കർശന  നിയന്ത്രണങ്ങളാണ്  നിയന്ത്രണങ്ങളാണ് നിലനിൽക്കുക.