മുന്നറിയിപ്പില്ലാതെ കട അടപ്പിച്ചു; പ്രതിഷേധവുമായി വ്യാപാരികള്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മുന്നറിയിപ്പില്ലാതെ കട അടപ്പിച്ചു; പ്രതിഷേധവുമായി വ്യാപാരികള്‍

ഉപ്പള(www.kasaragodtimes.com 14.07.2020) : മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലെ ഹൊസങ്കടി, ഉപ്പള എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ മുന്നറിയിപ്പുമില്ലാതെ പൊലീസ് അടപ്പിക്കുന്നതിൽ പ്രതിഷേധവുമായി വ്യാപാരികൾ. ഇന്നലെ രാവിലെ തുറന്ന പലചരക്ക് ഒഴികെയുള്ള കടകളും ഹോട്ടലും അടപ്പിച്ചതായി വ്യാപാരികൾ പറഞ്ഞു.  ഉപ്പളയിൽ വ്യാപാരികൾ തമ്മിൽ വാക്കേറ്റമുണ്ടായി. പലചരക്ക് ഉൾപ്പെടെയുള്ള കടകൾ കൂടി അടപ്പിക്കണമെന്ന് മറ്റു വ്യാപാരികൾ ആവശ്യപ്പെട്ടതാണു ഭിന്നതയ്ക്കു കാരണം.  എല്ലാ കടകളും അ‍ടപ്പിക്കണമെന്നു ഒരുവിഭാഗം വ്യാപാരികൾ പറഞ്ഞതോടെ എല്ലാം അടപ്പിക്കുകയായിരുന്നു. ഹോട്ടലുകൾ അടയ്ക്കാൻ നിർദേശിച്ചതോടെ രാവിലെ ഉണ്ടാക്കിയ ഭക്ഷണം  പോലും വിൽക്കാൻ കഴിയാതെ പാഴായെന്നു ഹോട്ടൽ ഉടമകൾ പറഞ്ഞു. കടകൾ തുറക്കുന്നതിനു മാനദണ്ഡങ്ങൾ വേണമെന്നു വ്യാപാരികൾ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കണമെന്ന പൊലീസ് നിർദേശത്തിനെതിരെ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം.അഷ്റഫ് പ്രതിഷേധവുമായി രംഗത്തെത്തി.ഏതു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൊസങ്കടി, ഉപ്പള എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ അടയ്ക്കാൻ തീരുമാനിച്ചതെന്ന് പൊലീസ് വ്യക്തമാക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.