മന്ത്രിസഭയില്‍ അഴിച്ചുപണിയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ;ആരോഗ്യ വകുപ്പ് കെ. സുധാകറിന്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മന്ത്രിസഭയില്‍ അഴിച്ചുപണിയുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പ ;ആരോഗ്യ വകുപ്പ് കെ. സുധാകറിന്‌

ബെംഗളൂരു(www.kasaragodtimes.com 13.10.2020): മന്ത്രിസഭയിൽ അഴിച്ചുപണിയുമായി കർണാടക മുഖ്യമന്തി ബി.എസ്.യെഡിയൂരപ്പ. ആരോഗ്യ വകുപ്പിന്റെ ചുമതല ബി.ശ്രീരാമുലുവിൽനിന്നും ഡോ. കെ.സുധാകറിനു നൽകി. നിലവിലുള്ള മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് പുറമെയാണിത്. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്നതും സുധാകറായിരുന്നു. ബി.ശ്രീരാമുലുവിന് സാമൂഹ്യ ക്ഷേമ വകുപ്പിന്റെ ചുമതല നൽകി. ഉപമുഖ്യമന്ത്രി ഗോവിന്ദ് കജ്‌റോളിനായിരുന്നു നേരത്തെ സാമൂഹ്യ ക്ഷേമ വകുപ്പ്.