മാധ്യമ വിലക്ക്: പത്ര പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മാധ്യമ വിലക്ക്: പത്ര പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി

കാസര്‍കോട് (www.kasaragodtimes.com 07.03.2020): ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ മാധ്യമ പ്രവര്‍ത്തകര്‍  പ്രതിഷേധിച്ചു. മാധ്യമങ്ങളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമ
പ്രവര്‍ത്തകര്‍ കാസര്‍കോട് പ്രതിഷേധ മാര്‍ച്ച് നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പഴയ ബസ് സ്റ്റാന്റ് ഹെഡ് പോസ്റ്റോഫീസ് പരിസരത്ത് സമാപിച്ചു.  പ്രകടനത്തിന് ശേഷം നടന്ന പ്രതിഷേധ യോഗം 
സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി ടികെ രാജന്‍ ഉദ്ഘാടനം ചെയ്തു. 
കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹാഷിം അധ്യക്ഷത വഹിച്ചു. എസ് ടിയു ജില്ലാ ജനറൽ സെക്രട്ടറി  ഷെരീഫ് കൊടവഞ്ചി, സണ്ണി ജോസഫ് സെക്രട്ടറി കെ വിപത്മേഷ് പ്രസംഗിച്ചു.  പ്രകടത്തിന് പ്രദീപ് നാരായണന്‍, ഷൈജു പിലാത്തറ, 
ടിഎ ഷാഫി, 
ഡി കെ ജിതേന്ദ്ര അബ്ദുല്ല കുഞ്ഞി ഉദുമ,  പുരുഷോത്തമ, ജയകൃഷ്ണന്‍ നരിക്കുട്ടി, അബ്ദുൽ  റഹിമാന്‍ ആലൂര്‍, രവീന്ദ്രന്‍ രാവണീശ്വരം, വിനോയ് മാത്യു. മുജീബ് ചെറിയാപുരം, ഷെഫീഖ് നസറുള്ള നേതൃത്വം നല്‍കി.