മംഗളൂരുവില്‍ കുട്ടികള്‍ക്ക് ഉറക്ക ഗുളിക നല്‍കി മാതാവ് തൂങ്ങിമരിച്ചു; 10 മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

മംഗളൂരുവില്‍ കുട്ടികള്‍ക്ക്  ഉറക്ക ഗുളിക നല്‍കി മാതാവ് തൂങ്ങിമരിച്ചു; 10 മാസം പ്രായമുള്ള കുട്ടി ആശുപത്രിയില്‍ വച്ച് മരണപ്പെട്ടു

മംഗളൂരു(www.kasaragodtimes.com 11.10.2020) :മംഗളൂരുവിൽ കുട്ടികൾക്ക്  ഉറക്ക ഗുളിക നൽകി മാതാവ് തൂങ്ങിമരിച്ചു; 10 മാസം പ്രായമുള്ള കുട്ടി ആശുപത്രിയിൽ വച്ച് മരണപ്പെട്ടു.  ശനിയാഴ്ച കങ്കനാടി  ശക്തി നഗർ പ്രീതി നഗറിലാണ് സംഭവം. പ്രമീള (38) യാണ് മരിച്ചത്. 10 മാസം പ്രായമുള്ള കുട്ടി ഐഷാനി പിന്നീട് ആശുപത്രിയിൽ  വച്ച് മരണപ്പെട്ടു.  വീട്ടിൽ നിന്ന് പ്രമീളയുടെ ആത്മഹത്യകുറിപ്പ് കണ്ടെത്തി. ഭർത്താവുമായുള്ള തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. കങ്കനാടി  പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.