ഭാര്യയെ ഒരു വര്‍ഷത്തിലേറെ കക്കൂസില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്; അവശനിലയിലായ സ്ത്രീയെ രക്ഷപ്പെടുത്തി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഭാര്യയെ ഒരു വര്‍ഷത്തിലേറെ കക്കൂസില്‍ പൂട്ടിയിട്ട് ഭര്‍ത്താവ്; അവശനിലയിലായ സ്ത്രീയെ രക്ഷപ്പെടുത്തി

പാനിപത്ത്(www.kasaragodtimes.com 15.10.2020)​: ഹരിയാനയില്‍ മാനസികരോഗിയെന്ന്​ മുദ്രകുത്തി ഒരു വര്‍ഷത്തിലധികം കാലം ഭര്‍ത്താവ് കക്കൂസില്‍ അടച്ചിട്ടിരുന്ന സ്ത്രീയെ രക്ഷ​െപ്പടുത്തി. പാനിപത്തിനടുത്തുള്ള റിഷ്​പുര്‍ ​ഗ്രാമത്തിലാണ്​ സംഭവം.

ഭാര്യയെ ഒരു വര്‍ഷത്തിലധികമായി കക്കൂസില്‍ അടച്ചിരിക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വനിത സംരക്ഷണ വകുപ്പിന്‍െറ നേതൃത്വത്തിലാണ്​ അവവശനിലയിലായ യുവതിയെ കണ്ടെത്തിയത്. ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ അവശയായ നിലയിലായ സ്​ത്രീയെ വനിതാ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥ രജിനി ഗുപ്ത ഉള്‍പ്പെടെയുള്ള സംഘം രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വീട്ടില്‍ വരുമ്ബോള്‍ സ്ത്രീയെ കക്കൂസില്‍ അടച്ചിട്ട നിലയിലായിരുന്നുവെന്നും ദിവസങ്ങളായി ഭക്ഷണം കഴിക്കാത്തതിനാല്‍ അവശനിലയിലായിരുന്നു അവരെന്നും രജിനി ഗുപ്ത പറഞ്ഞു. ഭാര്യക്ക്​ മാനസിക രോഗമാണെന്ന്​ പറഞ്ഞാണ്​ പൂട്ടിയിട്ടിരുന്നത്. എന്നാല്‍ ഇത് ശരിയ​െലന്നും തങ്ങള്‍ അവരുമായി സംസാരിച്ചതായും രജിനി ഗുപ്ത മാധ്യമങ്ങളോട്​ പറഞ്ഞ​ു.

സംഭവത്തില്‍ പൊലീസില്‍ കേസ് രജിസ്​റ്റര്‍ ചെയ്​തിട്ടുണ്ട്​. ഭര്‍ത്തതാവ്​ നരേഷിനെതിരെ നിയമനടപടിയുമായി മ​ുന്നോട്ട്​ പോകുമെന്ന്​ വനിത സംരക്ഷണ വകുപ്പ്​ അറിയിച്ചു.

ഭാര്യയെ ഡോക്ടറെ കാണിച്ചിട്ടും ആരോഗ്യനിലയില്‍ ഒരു വിധത്തിലുളള പുരോഗതിയും ഉണ്ടായില്ലെന്നും വീട്ടില്‍ ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ സമ്മതിക്കാതെ സ്വമേധയാ കക്കൂസില്‍ അടച്ചുപൂട്ടി ഇരിക്കുമായിരുന്നുവെന്നും നരേഷ് പൊലീസിനോട്​ പറഞ്ഞു. അതേസമയം രജിനി ഗുപ്തയുടെ പരാതിയില്‍ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.