ബാബരി; ഓർമകളുടെ ഹ്രദയാന്തരങ്ങളിൽ കനലായി എരിഞ്ഞുകൊണ്ടേ ഇരിക്കും; ഹനീഫ് പി.എച്ച്, കാസർക്കോട് ജില്ല സെക്രട്ടറി, നാഷണൽ യൂത്ത് ലീഗ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബാബരി; ഓർമകളുടെ ഹ്രദയാന്തരങ്ങളിൽ കനലായി എരിഞ്ഞുകൊണ്ടേ ഇരിക്കും; ഹനീഫ് പി.എച്ച്, കാസർക്കോട് ജില്ല സെക്രട്ടറി, നാഷണൽ യൂത്ത് ലീഗ്

നാലര നൂറ്റാണ്ട് നാഥന് സൂജൂദ് ചെയ്ത അല്ലാഹുവിന്റെ ഭവനം തച്ചു തകർത്തതിന് തെളിവില്ലത്രേ....

1885ല്‍ ബാബരി മസ്ജിദ് ഭൂമിയുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ തുടങ്ങി 134 വര്‍ഷത്തെ നിയമയുദ്ധത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അന്ന് മുതലിങ്ങോട്ട് രാജ്യത്തെ ഒരു വിഭാഗം ജനങ്ങളുടെ  ആത്മാഭിമാനത്തിനും സ്വാതന്ത്ര്യത്തിനും മുകളിൽ സംഘ പരിവാർ ഫാസിസ്റ്റു ഭരണകൂട ഭീകരതയുടെ ശിക്ഷ അടിച്ചേല്പിക്കലായിരുന്നു പതിവ് എങ്കിലും പള്ളി തകർത്ത് കളഞ്ഞ കേസിൽ  ഇന്നത്തെ അവസാന വിധോയോട് കൂടി രാജ്യത്തെ മതേതര വിശ്വാസവും ജനാതിപത്യ അവകാശങ്ങളും  ചരിത്രപുസ്തകത്തിലെ വെറും മഷിപ്പാട് മാത്രമായി മാറുന്ന ഭയാനകരമായ കാഴ്ച്ചപ്പാട് ആണ് നാം കണ്ടത്, 

1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ ബാബരി മസ്ജിദ് പൊളിച്ചത്. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ രണ്ടായിരത്തിലേറെപ്പേര്‍ കൊല്ലപ്പെട്ടു. കേസില്‍ ആദ്യം രണ്ട് എഫ്‌ഐആറുകളാണ് സമര്‍പ്പിച്ചത്. പിന്നീട് 45 എഫ്‌ഐആറുകള്‍കൂടി സമര്‍പ്പിച്ചു. 1992 ഡിസംബര്‍ 16ന് ബാബരി മസ്ജിദ് പൊളിക്കല്‍ അന്വേഷിക്കാന്‍ ലിബര്‍ഹാന്‍ കമ്മീഷനെ നിയോഗിച്ചു. കേസ് കേള്‍ക്കുന്നതിനായി 1993 ജൂലൈ 8ന് റായ്ബറേലിയില്‍ പ്രത്യേക സിബിഐ കോടതി സ്ഥാപിച്ചു. 1993 ഒക്ടോബറിലാണ് ഉന്നത ബിജെപി നേതാക്കള്‍ക്കെതിരേ ഗൂഢാലോചനക്കുറ്റം ചുമത്തി സിബിഐ കേസെടുക്കുന്നത്. 2005 ജൂലൈ 28ന് 57 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി കുറ്റപത്രം തയ്യാറാക്കി. കേസ് സുപ്രിംകോടതി 2017 മെയ് 30ന് ലഖ്‌നോ കോടതിയിലേക്ക് മാറ്റുകയായിരുന്നു. രണ്ട് വിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തി സംഘര്‍ഷമുണ്ടാക്കി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് എതിരായി പ്രവര്‍ത്തിച്ചുവെന്നാണ് പ്രതികള്‍ക്കെതിരേയുള്ള പ്രധാന കുറ്റം, 
2020 സെപ്റ്റംബർ ആകുമ്പോഴേക്കും പ്രദാന പ്രതികളൊക്കെ നന്മ മരങ്ങളെയും പള്ളി സ്വയം ഇടിഞ്ഞു വീണതാണെന്നും അനുമാനിക്കാൻ തക്ക തൊലിക്കട്ടിയുള്ള നീതി ന്യായ പീഠത്തിലാണ് ജനസംഖ്യയിൽ ബഹു ഭൂരിപക്ഷം വരുന്ന ദളിത്‌ പിന്നോക്ക ന്യുനപക്ഷ വിഭാഗങ്ങളുടെ പ്രതീക്ഷ എന്നതാണ് ഏറെ ആശ്ചര്യപെടുത്തുന്നതും ആശങ്കപെടുത്തുന്നതും...

വർത്തമാന ഇന്ത്യയിൽ മറിച്ചൊരു വിധി ഉണ്ടാകാൻ ഇടയില്ലെന്നു മനസ്സിൽ പാകപ്പെടുത്തിയെടുത്താലും  ചരിത്ര ബോധമുള്ള ഒരു തലമുറയ്ക്ക് ഈ ഫാസിസ്റ്റു ഭരണകൂടത്തിന്റെ കെട്ട കാലത്തിലും രാജിയാവാൻ പറ്റില്ല എന്ന് ഉറപ്പുണ്ട്, 
ചരിത്രത്തിന്റെ ഇന്നലകളും അതിലെ കത്തിജ്വലിക്കുന്ന വിപ്ലവപോരാട്ടങ്ങളുടെ ഓർമ്മകളും മുതൽ കൂട്ടായി നമ്മളിൽ ഉണ്ടാവണം, 
രാമനും റഹീമീനും ജെസോഫിനും തുല്യ നീതിയും തുല്യ അവകാശവും വെച്ച് കൊടുക്കുന്ന അംബേദ്കറുടെ ഇന്ത്യ പുനർജനിചിരിക്കും, 
രാമനെ റഹീമിൽ നിന്നും റഹീമിനെ ജോസേഫിൽ നിന്നും അകറ്റി നിർത്തുന്ന സവർക്കറുടെ  വിദ്വേഷത്തിന്റെ ഇന്ത്യയിൽ നിന്നും മൌലാന അബുൽ കലാം ആസാദിന്റെയും ബാല ഗംഗാധരതിലകിന്റെയും ഭാരത്തിലേക്ക് പറന്നടുക്കുക തന്നെ ചെയ്യും, കട്ടായം 


ഹനീഫ് പി എച്ച്