ബംഗളൂരു നഗരമധ്യത്തില്‍ ബാര്‍ ഉടമയെ വെടിവെച്ചു കൊന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ബംഗളൂരു നഗരമധ്യത്തില്‍ ബാര്‍ ഉടമയെ വെടിവെച്ചു കൊന്നു

ബെംഗളൂരു(www.kasaragodtimes.com 16.10.2020): ചെമ്മണ്ണൂര്‍ ജ്വല്ലറി കവര്‍ച്ച കേസിലെ പ്രതിയും പബ്​ ഉടമയുമായ മനീഷ്​ ഷെട്ടിയെ ബംഗളൂരു നഗരമധ്യത്തില്‍ വെച്ച്‌​
അജ്ഞാതര്‍ വെടിവെച്ചുകൊന്നു.വ്യാഴാഴ്​ച രാത്രി ഒമ്ബത് മണിയോടെയാണ്​ ബ്രിഗേഡ് റോഡിന് സമീപം ബാര്‍ നടത്തുകയായിരുന്ന മനീഷ് ഷെട്ടിക്ക് നേരെ ആക്രമണമുണ്ടായത്​. പരിക്കേറ്റ 46കാനായ മനീഷ്​ ഷെട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബ്രിഡ്​ജ്​ റോഡിന്​ സമീപത്തുള്ള ആര്‍‌.എച്ച്‌.പി റോഡിലെ പബിനടുത്ത്​ വെച്ചാണ്​ അക്രമികള്‍ മനീഷ്​ ഷെട്ടിക്കെതിരെ വെടിയുതിര്‍ത്തത്​. അക്രമികള്‍ കൃത്യത്തിനു ശേഷം വാഹനത്തില്‍ രക്ഷപ്പെട്ടു.

മനീഷ് ഷെട്ടിക്കെതിരെ കേരളത്തിലും കര്‍ണാടകയിലുമായി നിരവധി ക്രിമിനല്‍ കേസുകളുണ്ട്​. ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമായതെന്ന് സംശയിക്കുന്നതായും പൊലീസ്​ പറഞ്ഞു.