ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ വെടിവച്ചു കൊന്നു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഫ്രാന്‍സില്‍ മതനിന്ദ ആരോപിച്ച് അധ്യാപകനെ തലയറുത്ത് കൊന്നു; അക്രമിയെ വെടിവച്ചു കൊന്നു

പാരിസ്:(www.kasaragodtimes.com 17.10.2020) മതനിന്ദ ആരോപിച്ച് ഫ്രാൻസിൽ ചരിത്രാധ്യാപകനെ തലയറുത്ത് കൊന്നു. സാമുവേൽ പാറ്റിയെന്ന അധ്യാപകനാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാരിസിലെ കോൺഫ്ലാൻസ് സെന്റ് ഹൊണറീൻ എന്നപ്രദേശത്തെ സ്കൂളിനു സമീപമാണ് അധ്യാപകൻ ആക്രമിക്കപ്പെട്ടത്. അക്രമിയെ പൊലീസ് വെടിവച്ചു കൊന്നു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒരു മാസം മുൻപ്  സാമുവല്‍ പാറ്റി വിദ്യാര്‍ഥികളെ  പ്രവാചകന്റെ കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന് ആരോപിച്ച് വൻ പ്രതിഷേധം അരങ്ങേറിയിരുന്നു. മുസ്‌ലിം വിദ്യാര്‍ഥികളോട് ക്ലാസില്‍ നിന്ന് ഇറങ്ങിപോകാൻ ആവശ്യപ്പെട്ടതിനു ശേഷമാണ് സാമുവേൽ മതനിന്ദ നടത്തിയെന്നായിരുന്നു ആരോപണം.സംഭവത്തിൽ പ്രതിഷേധിച്ചവർക്കായി സ്കൂളില്‍ വിളിച്ച യോഗത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഉൾപ്പെട്ടവർക്ക് ഭീകരബന്ധമുണ്ടെന്നും തീവ്രവാദസംഘടനകളുടെ പങ്ക് അന്വേഷിക്കുന്നതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെ അപലപിച്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഭീകരർ ഒരിക്കലും വിജയിക്കില്ലെന്നും പറഞ്ഞു.2015 ജനുവരി ഏഴിനു ഫ്രാൻസിലെ ആക്ഷേപഹാസ്യ വാരികയായ ഷാർലി എബ്ദോയിൽ പ്രവാചക കാർട്ടൂണുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്ന് മുഖംമൂടി ആക്രമണം നടന്നിരുന്നു. കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ 12 പേരാണ് അന്ന് കൊല്ലപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് വെടിവയ്പ് നടത്തിയത്.