പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു

നീലേശ്വരം(www.kasaragodtimes.com 03.08.2020): പാമ്പു കടിയേറ്റ്ചികിത്സയിലായിരുന്ന ഭര്‍തൃമതി മരണപ്പെട്ടു. നീലേശ്വരം പള്ളിക്കര കുഞ്ഞി പുളിക്കാലിലെ അര്‍ച്ചന (40) ആണ് മരിച്ചത്. കാസര്‍കോട് ഡി സി ആര്‍ ബിയില്‍ ജോലി ചെയ്യുന്ന എസ് ഐ ലതീഷിന്റെ ഭാര്യയാണ്. കോഴിക്കോട്ടെ സ്വകാര്യാശുപത്രിയില്‍വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. 

ജൂലൈ 21നാണ് വീട്ടുപറമ്പില്‍ വെച്ച് അര്‍ച്ചനയ്ക്ക് അണലിയുടെ കടിയേറ്റത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിക്കുകയും ഇവിടെ നിന്നും പരിയാരം മെഡിക്കല്‍ കോളേജ്, കണ്ണൂര്‍ എ കെ ജി, കോഴിക്കോട് എം സി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനിലയില്‍ പുരോഗതി ഇല്ലാത്തതിനാല്‍ പിന്നീട് കോഴിക്കോട് മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.ചികിത്സയ്ക്കിടെ അണുബാധയെ തുടര്‍ന്ന് ഇടത് കാല്‍ മുട്ടിന് മുകളില്‍ വെച്ച് മുറിച്ചു നീക്കിയിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. മക്കള്‍: ജിതിന്‍, നിധിന്‍.