നീലേശ്വരം: സമ്പര്‍ക്ക പട്ടികയിലെ 13 പേരുടെ സ്രവ പരിശോധന ഇന്ന്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നീലേശ്വരം:  സമ്പര്‍ക്ക പട്ടികയിലെ 13 പേരുടെ സ്രവ പരിശോധന ഇന്ന്

നീലേശ്വരം(www.kasaragodtimes.com 23.07.2020): ലാബ് ടെക്നിഷ്യനു കോവിഡ് ബാധിച്ചതിനെ തുടർന്ന് അടച്ചിട്ട ആശുപത്രിയിലെ 15 ജീവനക്കാരുടെയും ആനച്ചാലിൽ നാലു പേർക്ക് സമ്പർക്ക വ്യാപനം സ്ഥിരീകരിച്ച വീട്ടുകാരുമായി സമ്പർക്കം പുലർത്തിയ 13 പേരുടേയും സ്രവ പരിശോധന ഇന്ന്. നീലേശ്വരം എൻകെബിഎം ആശുപത്രിയിലെ 15 ജീവനക്കാരും കോട്ടപ്പുറം, ആനച്ചാൽ, ഉച്ചൂരിക്കുതിര് സ്വദേശികളായ 15 പേരുമാണ് കോവിഡ്  പരിശോധന നടത്തുക. രോഗബാധ റിപ്പോർട്ട് ചെയ്തതോടെ രോഗികളെ ഡിസ്ചാർജ് ചെയ്തു അടച്ചിട്ട ആശുപത്രിയിൽ തൽസമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന 16 ജീവനക്കാർ ക്വാറന്റൈനിൽ കഴിയുകയാണ്. ഇവിടെ ജോലി ചെയ്തിരുന്ന നാല് ഡോക്ടർമാരും കോവിഡ് പരിശോധന നടത്താത്ത മറ്റ് ജീവനക്കാരും അവരവരുടെ വീടുകളിലും ക്വാറന്റിനിലാണ്. ആനച്ചാലിലെ കുടുംബവുമായി സമ്പർക്കത്തിൽ വന്ന 13പേർ കോട്ടപ്പുറം മദ്രസയിലും തൊട്ടടുത്ത വനിതാ നമസ്കാര ഹാളിലും സജ്ജീകരിച്ച ക്വാറന്റൈൻ കേന്ദ്രങ്ങളിലും കഴിയുകയാണ്.