നബിദിനാഘോഷം: മംഗളൂരുവില്‍ തുറന്ന സ്ഥലങ്ങളില്‍ സ്‌റ്റേജ് പരിപാടികളും, ബഹുജന പ്രാര്‍ത്ഥനകളും, പ്രഭാഷണങ്ങളും പാടില്ല

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

നബിദിനാഘോഷം: മംഗളൂരുവില്‍ തുറന്ന സ്ഥലങ്ങളില്‍ സ്‌റ്റേജ് പരിപാടികളും, ബഹുജന പ്രാര്‍ത്ഥനകളും, പ്രഭാഷണങ്ങളും പാടില്ല

 മംഗളൂരു(www.kasaragodtimes.com 26.10.2020): ഒക്ടോബർ 29 ലെ നബിദിനാഘോഷത്തിന്റെ  പശ്ചാത്തലത്തിൽ ദക്ഷിണ കന്നഡ ജില്ലയിൽ എല്ലാ ഭരണകൂടം മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ഡോ. കെവി രാജേന്ദ്രയാണ് നബിദിനത്തിൽ പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചത്. തുറന്ന സ്ഥലങ്ങളിൽ സ്റ്റേജ്  പരിപാടികളും, പ്രഭാഷണങ്ങളും, ബഹുജന പ്രാർത്ഥനകളും സംഘടിപ്പിക്കുന്നതെന്നും സാനിറ്റൈസർ ഉപയോഗിച്ച് കഴുകാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കണമെന്നും സാമൂഹിക അകലം പാലിക്കേണ്ടത് നിർബന്ധമാണെന്നും  ജില്ലാ ഭരണകൂടം വ്യക്തമാക്കി. വൻതോതിൽ ഘോഷയാത്രകൾ നടത്തുന്നതും തുറന്ന സ്ഥലങ്ങളിൽ ഒത്തുകൂടുന്നതും നിരോധിച്ചിരിക്കുന്നു.രാവും പകലും പ്രഭാഷണങ്ങൾ, സാംസ്കാരിക പരിപാടികൾ, യോഗങ്ങൾ, സ്റ്റേജ് പരിപാടികൾ, ചടങ്ങുകൾ സംഘടിപ്പിക്കൽ എന്നിവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന്  ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.