തൃക്കരിപ്പൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; ആയുര്‍വേദ ആശുപത്രികള്‍ അടച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

തൃക്കരിപ്പൂരില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു ; ആയുര്‍വേദ ആശുപത്രികള്‍ അടച്ചു

തൃക്കരിപ്പൂർ(www.kasaragodtimes.com 04.08.2020) : തൃക്കരിപ്പൂരിൽ വ്യാഴാഴ്ച പരിശോധന നടത്തിയ 72 പേരിൽ 18 പേർ പോസിറ്റീവായി. ജൂലൈ 26 വരെ പഞ്ചായത്തിൽ ആകെ ഉണ്ടായിരുന്ന രോഗികളുടെ എണ്ണം 23 ആയിരുന്നു. എന്നാൽ കഴിഞ്ഞ 5 ദിവസം കൊണ്ട് 78 ലേക്ക് ഉയർന്നു. 50ലേറെ പേർക്കും സമ്പർക്കത്തിലൂടെ ആണ് രോഗം വ്യാപിച്ചത്. തങ്കയം താലൂക്ക് ആശുപത്രിയിൽ നിന്ന് പരിശോധന നടത്തിയ 48 പേരുടെ ഫലം വരാനുണ്ട്. സമ്പൂർണ്ണ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ ഒളവറ പാലത്തിൽ പയ്യന്നൂർ പോലീസ് പരിശോധന ശക്തമാക്കി. പയ്യന്നൂർ നഗരസഭാ പരിധിയിൽ കച്ചവടം ചെയ്യുന്ന തൃക്കരിപ്പൂർ നിന്നുള്ള വ്യാപാരികൾക്ക് പയ്യന്നൂർ നഗരസഭാ പാസ് ഏർപ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്തിലെ എല്ലാ വാർഡുകളിലെയും  ഗ്രാമീണമേഖലയിൽ ചൊവ്വ വ്യാഴം ശനി ദിവസങ്ങളിൽ ആവശ്യ സാധനങ്ങൾ വിൽപ്പന നടത്തുന്ന കടകൾ മാത്രം രാവിലെ 11 മുതൽ അഞ്ചുവരെ തുറക്കാൻ അനുവദിച്ചിട്ടുണ്ട്. അതിനിടെ മാടക്കാലിലെ ആയുർവേദ ഡിസ്പെൻസറിയിലെ അറ്റൻഡർക്ക് കോവിഡ്  പോസിറ്റിവ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മാടക്കാൽ ഗവ ഡിസ്പെൻസറിയിലും കൊയോങ്കര ഗവ  ആയുർവേദ ആശുപത്രിയും ഒരാഴ്ചത്തേക്ക് അടച്ചു