ജില്ലയില്‍ കോവിഡ് മരണ നിരക്ക് ഉയരുന്നു; ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ജില്ലയില്‍ കോവിഡ് മരണ നിരക്ക് ഉയരുന്നു; ജാഗ്രത വേണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

കാസര്‍കോട്(www.kasaragodtimes.com 16.10.2020):കാസര്‍കോട് ജില്ലയില്‍  കോവിഡ്  രോഗബാധയെ തുടര്‍ന്നുണ്ടാകുന്ന  മരണനിരക്ക്  വര്‍ധിച്ചു വരു സാഹചര്യത്തില്‍  പൊതുജനങ്ങള്‍  ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ  എ .വി രാംദാസ് അറിയിച്ചു. ഫെബ്രുവരി മൂന്നിന് ആദ്യ കോവിഡ് കേസ ്‌റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ജൂലൈ 17 വരെ ജില്ലയില്‍ ഒരുമരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിന് ശേഷം ഇന്നലെ ഒക്ടോബര്‍ 16 വരെ ജില്ലയില്‍ 150 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണപെട്ടവരില്‍ കൂടുതല്‍ പേരും 60 വയസിനു മുകളില്‍ പ്രായമുള്ളവരാണെങ്കിലും യുവാക്കള്‍ക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്. ഈ സാഹചര്യത്തില്‍ 60 വയസിനു മുകളില്‍ പ്രായമുള്ളവരും, മറ്റു ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതല്‍ ശ്രദ്ധിക്കണം. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങള്‍ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കരുതല്‍ വേണം വയോജനങ്ങള്‍ക്ക്
ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളില്‍ കൈയും മുഖവും കഴുകുക, നിര്‍ബന്ധമായും മാസ്‌ക്ധരിക്കണം. ദഹിക്കാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ ശീലമാക്കണം, ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവര്‍ഗങ്ങളും കഴിയ്ക്കണം. വളരെ അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ ആശുപത്രിസന്ദര്‍ശനം നടത്താവൂ. ഫോണിലൂടെയോ ഈസഞ്ജീവനി(https://esanjeevani.in/)വെബ് ഉപയോഗിച്ചോ ഡോക്ടര്‍മാരുടെ സേവനം തേടുക. ജീവിത ശൈലി രോഗങ്ങളുള്ളവര്‍ അവര്‍ക്കുള്ള പൊതുമാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പാലിക്കണം. ഛര്‍ദി, വിശപ്പില്ലായ്മ,അടിവയറ്റില്‍ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസ്സം എിവ അനുഭവപ്പെട്ടാല്‍ തൊട്ടടുത്തുള്ള ആശുപത്രിയില്‍ ചികിത്സതേടണം.