ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ സന്ദേശം- സൂപ്രണ്ട്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്നത് വ്യാജ സന്ദേശം- സൂപ്രണ്ട്

കാസർകോട് (www.kasaragodtimes.com 05.05.2020) : കാസർകോട് ജനറൽ ആശുപത്രിയിൽ ജീവനക്കാർക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന രീതിയിൽ  സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്ന സന്ദേശം  വ്യാജമാണെന്ന് ജില്ലാശുപത്രി സൂപ്രണ്ട്  ഡോ. രാജാറാം കെ.കെ അറിയിച്ചു.. ജനറൽ ആശുപത്രി കാന്റീൻ ജീവനക്കാർക്ക് വിശ്രമം നൽകാനായി മെയ് മൂന്ന്  മുതൽ 12 വരെ ക്ാന്റീൻ അടച്ചിട്ടുണ്ടെങ്കിലും തൊട്ടടുത്തു തന്നെയുള്ള   ജെ.പി. എച്ച്.എൻ ഹോസ്റ്റലിൽ ജീവനക്കാർക്കുള്ള സൗജന്യ മെസ്സ് പ്രവർത്തിക്കുന്നുണ്ട്. ഇവിടേയ്ക്ക്  വിവിധ സംഘടകളും വ്യക്തികളും സാധനങ്ങൾ എത്തിക്കുന്നുണ്ട്.  ഒഴിവുള്ള ജീവനക്കാർ തന്നെയാണ് പാചകവും അനുബന്ധ ജോലികളും ചെയ്യുന്നതെന്നും സുപ്രണ്ട് അറിയിച്ചു.