ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചലച്ചിത്ര താരം അനില്‍ മുരളി അന്തരിച്ചു

കൊച്ചി(www.kasaragodtimes.com 30.07.2020): മലയാള സിനിമ നടന്‍ അനില്‍ മുരളി (56) അന്തരിച്ചു. കരള്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയിലായിരുന്നു അന്ത്യം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ല്‍ അധികം സിനിമകളില്‍ അഭിനയിച്ചിരുന്നു. ടിവി സീരിയലുകളില്‍ അഭിനയിച്ചു തുടങ്ങിയ അനില്‍ 1993ല്‍ വിനയന്‍ സംവിധാനം ചെയ്ത കന്യാകുമാരിയില്‍ ഒരു കവിത എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

വാല്‍ക്കണ്ണാടി, ലയണ്‍, ബാബാ കല്യാണി, പുത്തന്‍ പണം, ഡബിള്‍ ബാരല്‍, പോക്കിരി രാജാ, റണ്‍ ബേബി റണ്‍, അയാളും ഞാനും തമ്മില്‍, കെഎല്‍ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറന്‍സിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഭാര്യ: സുമ. മക്കള്‍: ആദിത്യ, അരുന്ധതി.