ചിത്രീകരണത്തിനിടെ അപകടം; നടൻ ടൊവിനോ തോമസിന് ഗുരുതര പരിക്ക്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ചിത്രീകരണത്തിനിടെ അപകടം; നടൻ ടൊവിനോ തോമസിന് ഗുരുതര പരിക്ക്

തിരുവനന്തപുരം: കള സിനിമയുടെ ലൊക്കേഷനില്‍ വച്ച്‌ അപകടം. നടന്‍ ടൊവിനോ തോമസിന് ഗുരുതര പരിക്ക്. വയറ്റില്‍ അന്തരിക രക്തസ്രാവം സംഭവിച്ചതോടെ താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയോടെയാണ് സംഘട്ടന രംഗം ചിത്രീകരണത്തിന് ഇടയിലാണ് താരത്തിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിനെ ഐ.സിയുവിലേക്ക് മാറ്റിയിരിക്കുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന കളയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു. അപകടം. കടുത്ത വയറ് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് താരത്തിനെ ആശുപത്രിയിലേക്ക് മാറ്റിയത്.  തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം കണ്ടെത്തുന്നതും.