'ഗോ കൊറോണ' സമരനായകൻ രാംദാസ് അത്തേവാലക്ക് കോവിഡ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

'ഗോ കൊറോണ' സമരനായകൻ രാംദാസ് അത്തേവാലക്ക് കോവിഡ്‌

കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് വ്യാപനത്തിനെതിരെ 'ഗോ കൊറോണ, കൊറോണ ഗോ..' മുദ്രവാക്യം വിളിച്ച് ലോകശ്രദ്ധ നേടിയിരുന്നു അത്തേവാല.

കോവിഡിനെ തുടർന്ന് മന്ത്രിയെ ദക്ഷിണ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്ന് അദ്ദേഹത്തിൻറെ പാർട്ടിയും എൻ.ഡി.എ സഖ്യകക്ഷിയുമായ റിപബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) അറിയിച്ചു. കോവിഡ് സ്ഥിരീകരിക്കും മുൻപ് അത്തേവാല മുംബൈയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്തിരുന്നു.

കോവിഡ് വ്യാപനത്തിനെതിരെ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പ്രാർഥനാ സമ്മേളനത്തിലാണ് രാംദാസ് അത്തേവാലയുടെ പ്രസിദ്ധമായ 'ഗോ കൊറോണ' മുദ്രാവാക്യം ഉയർന്നത്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ വൈറലാവുകയായിരുന്നു. സന്യാസിമാർക്കും ഏതാനും ഡിപ്ലോമാറ്റുകൾക്കുമൊപ്പം മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ വെച്ചാണ് കൊറോണ സമരം നടന്നത്. രാജ്യസഭാ എം.പിയായ അത്തേവാല സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ്.