ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘട്ടനം: ഉപ്പളയിൽ വെടിവെപ്പും വാൾ വീശി ഭീതി സൃഷ്ടിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘട്ടനം: ഉപ്പളയിൽ വെടിവെപ്പും വാൾ വീശി ഭീതി സൃഷ്ടിച്ചു

ഉപ്പള (www.kasaragodtimes.com 11.10.2020): ഉപ്പളയിൽ ഗുണ്ടാസംഘങ്ങൾ തമ്മിൽ സംഘട്ടനം. വെടിവെപ്പും വാൾ വീശി ഭീതി സൃഷ്ടിക്കുകയും ചെയ്തതോടെ നാട്ടുകാർ ചിതറിയോടി. ഞാറാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള കൈക്കമ്പയിലാണ് സംഭവം. കാറുകളിലെത്തിയ സംഘം കൈക്കമ്പ ദേശീയപാതയിൽ നാട്ടുകാർ നോക്കിനിൽക്കെയാണ് സംഘട്ടനത്തിലേർപ്പെട്ടത്.

രണ്ട് തവണ നിറയൊഴിച്ചതായി ദൃക്‌സാക്ഷികൾ പറയുന്നു. അഞ്ച് മണിയോടെ ഉപ്പള ടൗണിൽ വെച്ച് ഒരു യുവാവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോകാനും ശ്രമം നടന്നിരുന്നു. യുവാവ് സംഘത്തിന്റെ കൈയ്യിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇതിന്റെ തുടർച്ചയായാണ് സംഭവമെന്ന് കരുതുന്നു. വിവരമറിഞ്ഞ് ഉന്നത പോലീസ് സംഘങ്ങൾ ഉപ്പളയിൽ എത്തിയിട്ടുണ്ട്.