ഗുജറാത്തിലെ കോവിഡ് ആശുപത്രിയില്‍ ഹിന്ദു-മുസ്ലിം വാര്‍ഡുകള്‍
Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

അഹമ്മദാബാദ്(www.kasaragodtimes.com 15.04.2020): ഗുജറാത്തിലെ അഹമ്മദാബാദിലെ കോവിഡ് ആശുപത്രി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കും പ്രത്യേകമായി വിഭജിച്ചെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 1200 ഓളം കിടക്കകളുള്ള ആശുപത്രിയാണ് വിശ്വാസത്തിന്‍െറ പേരില്‍ വിഭജിച്ചിരിക്കുന്നത്.
സാധാരണ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായാണ് വാര്‍ഡുകള്‍ തരം തിരിക്കാറുള്ളത്. ഇത്തരം ഒരു തീരുമാനം സംസ്ഥാന സര്‍ക്കാരിന്‍െറ തീരുമാനപ്രകാരണമാണ്. കൂടുതല്‍ വിവരങ്ങള്‍ അവരോട് ചോദിക്കണമെന്നും ആശുപത്രിയിലെ മെഡിക്കല്‍ സുപ്രണ്ട് ഡോ.ഗുണ്വന്ത് എച്ച്. റാത്തോഡ് പറഞ്ഞു.
അതേസമയം ഇതിനെക്കുറിച്ച് അറിവില്ലെന്ന് ഗുജറാത്ത് ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായ നിതിന്‍പട്ടേല്‍ അറിയിച്ചു. ഈ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെട്ട 186പേരില്‍ 150 പേരുടെയും കോവിഡ് പരിശോധന ഫലം പോസിറ്റീവാണ്. ഇതില്‍ 40പേര് മുസ്ലിംകളാണെന്നും ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.