കാസർകോട് 276 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 564 പേർക്ക് കോവിഡ് നെഗറ്റീവ്; മരണം 2

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് 276 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 564 പേർക്ക് കോവിഡ് നെഗറ്റീവ്; മരണം 2

 

കാസർകോട് (www.kasaragodtimes.com 17.10.2020): കാസർകോട് ജില്ലയിൽ 280 പേർക്ക് കൂടി കോ വിഡ് 19 സ്ഥിരീകരിച്ചു. 6 ആരോഗ്യ പ്രവർത്തകർ ഉൾപ്പടെ 276 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4834 പേർ
വീടുകളിൽ 3807 പേരും സ്ഥാപനങ്ങളിൽ 1027 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4834 പേരാണ്. പുതിയതായി 179 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1491 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 365 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 299 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 234 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 328 പേരെ ഡിസ്ചാർജ് ചെയ്തു.
564 പേർക്ക് കോവിഡ് നെഗറ്റീവായി
 കോവിഡ് ചികിത്സയിലുണ്ടായിരുന്ന 564 പേർക്ക് ഇന്ന് (ഒക്ടോബർ 17) കോവിഡ് നെഗറ്റീവായതായി ഡി.എം.ഒ ഡോ എ വി രാംദാസ് അറിയിച്ചു. 
ജില്ലയിൽ രണ്ട് കോവിഡ് മരണം 
 രണ്ട് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ കോവിഡ് മരണം 152 ആയി ഉയർന്നു. കാഞ്ഞങ്ങാട് നഗരസഭയിലെ കമലാക്ഷ (4), കള്ളാർ പഞ്ചായത്തിലെ കുഞ്ഞമ്പു നായർ (74) എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.