കാസർകോട് 224 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 319 പേർക്ക് കോവിഡ് നെഗറ്റീവ് 

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് 224 പേർക്ക് സമ്പർക്കത്തിലൂടെ രോഗം; 319 പേർക്ക് കോവിഡ് നെഗറ്റീവ് 


കാസർകോട്  (www.kasaragodtimes.com 16.10.2020): ജില്ലയിൽ ഇന്ന് 234 പേർക്ക് കൂടി കോവിഡ്
ജില്ലയിൽ ഇന്ന് 2 3 4 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.  10 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ 224 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് സ്ഥിരീകരിച്ചത്
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4954 പേർ
വീടുകളിൽ 3835 പേരും സ്ഥാപനങ്ങളിൽ 1119 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത 4954 പേരാണ്. പുതിയതായി 272 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 1728 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 404 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 370 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 312 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 285 പേരെ ഡിസ്ചാർജ് ചെയ്തു.
ജില്ലയിൽ ഇന്ന് 319 പേർക്ക് കോവിഡ് നെഗറ്റീവായി 
 ജില്ലയിൽ ഇന്ന് (ഒക്ടോബർ 16) 319 പേർക്ക് കോവിഡ് നെഗറ്റീവായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ എ വി രാംദാസ് അറിയിച്ചു. ഇതോടെ ഇതുവരെ കോവിഡ് ഭേദമായവരുടെ എണ്ണം 12666 ആയി. നിലവിൽ ജില്ലയിൽ കോവിഡ് ചികിത്സയിലുള്ള 3370 പേരാണ്. ഇതിൽ 25007 പേർ വീടുകളിൽ ചികിത്സയിലാണ്. 
ജില്ലയിലെ കോവിഡ് മരണം 150 ആയി
 ഏഴ് പേരുടെ മരണം കൂടി കോവിഡ് മരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ചെങ്കള പഞ്ചായത്തിലെ മുഹമ്മദ് കരീം (52), കാസർകോട് നഗരസഭയിലെ മുഹമ്മദ് കുഞ്ഞി (70), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (74), കുമ്പള പഞ്ചായത്തിലെ അബ്ദുൾ റഹ്മാൻ (57), പള്ളിക്കര പഞ്ചായത്തിലെ മുഹമ്മദ് (85),കാസർകോട് നഗരസഭയിലെ നബീസ (75), കയ്യൂർ ചീമേനി പഞ്ചായത്തിലെ ഗോവിന്ദൻ നമ്പൂതിരി എന്നിവരുടെ മരണമാണ് കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചത്.
ജില്ലയിൽ കോവിഡ് മരണ നിരക്ക് ഉയരുന്നു: ജാഗ്രത വേണം
കാസർകോട് ജില്ലയിൽ  കോവിഡ്  രോഗബാധയെ തുടർന്നുണ്ടാകുന്ന  മരണനിരക്ക്  വർധിച്ചു വരു സാഹചര്യത്തിൽ  പൊതുജനങ്ങൾ  ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫീസർ  ഡോ  എ .വി രാംദാസ് അറിയിച്ചു. ഫെബ്രുവരി മൂന്നിന് ആദ്യ കോവിഡ് കേസ ്‌റിപ്പോർട്ട് ചെയ്തതു മുതൽ ജൂലൈ 17 വരെ ജില്ലയിൽ ഒരുമരണവും റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. അതിന് ശേഷം ഇന്നലെ ഒക്ടോബർ 16 വരെ ജില്ലയിൽ 150 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. മരണപെട്ടവരിൽ കൂടുതൽ പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണെങ്കിലും യുവാക്കൾക്കിടയിലുള്ള മരണവും കൂടുതലായി സംഭവിക്കുകയാണ്. ഈ സാഹചര്യത്തിൽ 60 വയസിനു മുകളിൽ പ്രായമുള്ളവരും, മറ്റു ഗുരുതരരോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും കൂടുതൽ ശ്രദ്ധിക്കണം. ഇവരുടെ വീട്ടിലുള്ള മറ്റു അംഗങ്ങൾ പരമാവധി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
കരുതൽ വേണം വയോജനങ്ങൾക്ക്
ശാരീരിക അകലം പാലിക്കുക, സോപ്പും വെള്ളവും ഉപയോഗിച്ച് കൃത്യമായ ഇടവേളകളിൽ കൈയും മുഖവും കഴുകുക, നിർബന്ധമായും മാസ്‌ക്ധരിക്കണം. ദഹിക്കാൻ എളുപ്പമുള്ള ഭക്ഷണങ്ങൾ ശീലമാക്കണം, ധാരാളം വെള്ളംകുടിക്കണം. പച്ചക്കറികളും പഴവർഗങ്ങളും കഴിയ്ക്കണം. വളരെ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ ആശുപത്രിസന്ദർശനം നടത്താവൂ. ഫോണിലൂടെയോ ഈസഞ്ജീവനി(https://esanjeevani.in/)വെബ് ഉപയോഗിച്ചോ ഡോക്ടർമാരുടെ സേവനം തേടുക. ജീവിത ശൈലി രോഗങ്ങളുള്ളവർ അവർക്കുള്ള പൊതുമാർഗ്ഗനിർദേശങ്ങൾ പാലിക്കണം. ഛർദി, വിശപ്പില്ലായ്മ,അടിവയറ്റിൽ വേദന, ഭക്ഷണത്തോടുള്ള വിരക്തി, തലകറക്കം, ശ്വാസതടസ്സം എിവ അനുഭവപ്പെട്ടാൽ തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സതേടണം.