കാസർകോട് 152 പേർക്ക് കൂടി കോവിഡ്; സമ്പർക്കം135; ഉറവിടം ലഭ്യമല്ലാത്തത്04; വിദേശം 06; ഇതര സംസ്ഥാനം 07 ; രോഗമുക്തി 61

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് 152 പേർക്ക് കൂടി കോവിഡ്; സമ്പർക്കം135;  ഉറവിടം ലഭ്യമല്ലാത്തത്04; വിദേശം 06;  ഇതര സംസ്ഥാനം 07 ; രോഗമുക്തി 61

കാസര്‍ഗോഡ്:ഇന്ന് (ആഗസ്റ്റ് ആറ്)ജില്ലയില്‍  152 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത നാല് പേരുള്‍പ്പെടെ 139 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം  ബാധിച്ചത്. 6 വിദേശത്ത് നിന്നും 7 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. ചികിത്സയില്‍ ഉണ്ടായിരുന്ന 61 പേര്‍ക്ക് രോഗം ഭേദമായി.നിലവില്‍ ജില്ലയിലെ ആകെ ചികിത്സയില്‍ ഉള്ളത്  1018 പേരാണ്

 സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരുടെ കണക്ക് 

കാസര്‍ഗോഡ് നഗരസഭ -28, പള്ളിക്കര -20, തൃക്കരിപ്പൂര്‍ -15, പടന്ന- 14, ചെങ്കള -12, ഉദുമ -11, കാഞ്ഞങ്ങാട് നഗരസഭ -ഒമ്പത്, മംഗല്‍പാടി -8 , കുമ്പള- ആറ്, വോര്‍ക്കാടി ,മധൂര്‍ മൂന്ന് വീതം നീലേശ്വരം നഗരസഭ ,മഞ്ചേശ്വരം ,ചെമ്മനാട് രണ്ട് വീതം പിലിക്കോട്, കള്ളാര്‍, മൊഗ്രാല്‍പുത്തൂര്‍, മീഞ്ച (ഒന്നുവീതം) എന്നിങ്ങനെയാണ് വിവിധ തദ്ദേശസ്ഥാപനാടിസ്ഥാനത്തിലുള്ള സമ്പര്‍ക്ക രോഗബാധിതരുടെ കണക്ക്. 

 
 വിദേശത്ത് നിന്നെത്തിയവര്‍ 

ഖത്തറില്‍ നിന്നെത്തിയ 3 അജാനൂര്‍ പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു നീലേശ്വരം നഗരസഭാ സ്വദേശിക്കും യുഎഇയില്‍ നിന്നെത്തിയ ഒരു പുത്തിഗെ പഞ്ചായത്ത് സ്വദേശിക്കും  ബ്രസീല്‍ നിന്നെത്തിയ 1 മംഗല്‍പാടി പഞ്ചായത്ത് സ്വദേശികള്‍ക്കൂടി  ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്.

 അന്യസംസ്ഥാനത്ത് നിന്നെത്തിയവര്‍ 

പശ്ചിമബംഗാളില്‍ നിന്നെത്തിയ ഒരു കാസര്‍കോട് നഗരസഭാ സ്വദേശിക്കും യുപിയില്‍ നിന്നെത്തിയ രണ്ട് ചെങ്കള  പഞ്ചായത്ത് സ്വദേശികള്‍ക്കും ഒരു പള്ളിക്കര ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ജമ്മു-കശ്മീരില്‍ നിന്നെത്തിയ ഒരു നീലേശ്വരം നഗരസഭാസ്വദേശിക്കും ഒരു പിലിക്കോട്  ഗ്രാമപഞ്ചായത്ത് സ്വദേശിക്കും ആന്‍ഡമാനില്‍ നിന്നെത്തിയ മറ്റൊരു പിലിക്കോട് ഗ്രാമപഞ്ചായത്ത് സ്വദേശിക്കൂടി രോഗബാധസ്ഥിരീകരിച്ചു

 ജില്ലയില്‍ 61 പേര്‍ക്ക് രോഗം ഭേദമായി 

കോവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന കാസര്‍കോട് ജില്ലക്കാരായ 61 പേര്‍ക്ക് രോഗം ഭേദമായി.കാസര്‍കോട് നഗരസഭയിലെ 12 പേര്‍,കുമ്പള-11, ചെങ്കള-7,പുല്ലൂര്‍-പെരിയ,മധൂര്‍-6 വീതം,നീലേശ്വരം,അജാനൂര്‍,പള്ളിക്കര-3 വീതം,ഉദുമ,തൃക്കരിപ്പൂര്‍- 2വീതം,എന്‍മകജെ,ബദിയടുക്ക ,ചെമ്മനാട്,കാറഡുക്ക,കുറ്റിക്കോല്‍,മൊഗ്രാല്‍പ്പുത്തൂര്‍ ഒന്ന് വീതം എന്നിങ്ങനെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനാടിസ്ഥാനത്തില്‍  ഇന്ന്(ഓഗസ്ത്  06)രോഗവിമുക്തരായവരുടെ കണക്ക്

 ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 4329 പേര്‍ 

കോവിഡ് 19 നുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിരീക്ഷണത്തില്‍ ഉള്ളത് 4329 പേര്‍.ഇവരില്‍  3095 പേര്‍ വീടുകളിലും 1234 പേര്‍ സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തില്‍ ഉള്ളത്. പുതുതായി 403  പേരെ കൂടി നിരീക്ഷണത്തിലാക്കി.സെന്റിനല്‍ സര്‍വ്വേയടക്കം1069 സാമ്പിളുകള്‍ കൂടി പുതുതായി പരിശോധനയ്ക്ക് അയച്ചു. 776 സാമ്പിളുകളുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.236 പേര്‍ പുതുതായി നിരീക്ഷണ കാലയളവ്  പൂര്‍ത്തിയാക്കി.

 കസബ കടപ്പുറത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിത പെടുത്തി 

കസബ നെല്ലിക്കുന്ന് തീരദേശ പ്രദേശങ്ങളില്‍ കോവിഡ്  19  കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍  അരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ),കാസര്‍കോട് ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍  നിന്നും  പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ചുകൊണ്ടു  നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍  നടപ്പിലാക്കി വരികയാണെന്ന് ഡി എം ഒ ഡോ .രാംദാസ് എ.വി അറിയിച്ചു. ഡോ വിവേക് , ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി കെ ഉണ്ണികൃഷ്ണന്‍,  മഹേഷ് കുമാര്‍ പി വി , ശ്രീജിത്ത് കെ എന്നിവരടങ്ങിയ ടീമാണ് സാമ്പിള്‍ കളക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നത്..
      തുടക്കത്തില്‍ പ്രദേശത്ത് പനി കേസുകള്‍ കൂടുതലായി  റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍  ആരോഗ്യ വകുപ്പ്  സ്രവ  പരിശോധന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു .ക്യാമ്പിന്റെ ഭാഗമായി 78  പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ തന്നെ 30 ഓളം പോസിറ്റീവ് കേസുകള്‍   റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ആകെ 268 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍  106 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്
     കേസുകള്‍ വര്‍ദ്ധിച്ചതോടെ  ഈ പ്രദേശം പ്രത്യേക ക്ലസ്റ്ററായി  രൂപപ്പെടുകയും കോവിഡിന്റെ വ്യാപനത്തോത് കണ്ടെത്തുന്നതിനായി പരിശോധനകളുടെ എണ്ണം വര്‍്ധിപ്പിക്കുകയുണ്ടായി . പ്രദേശത്തിനകത്തേയ്ക്കും പുറത്തേക്കുമുള്ള യാത്ര പൂര്‍ണമായും നിരോധിച്ചു . പ്രദേശത്തെ ഫിഷറീസ് സ്‌കൂളില്‍  പ്രത്യേക പരിശോധന കേന്ദ്രം തുറന്നു.
കോവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും ,രോഗ ലക്ഷണങ്ങളുള്ളവരുടെയും പ്രത്യേകം ലിസ്റ്റുകള്‍ തയ്യാറാക്കിക്കൊണ്ട് പരിശോധന നടത്തുന്നതിനോടൊപ്പം കേന്ദ്രത്തില്‍ സജ്ജീകരിച്ച മെഡിക്കല്‍ ക്യാമ്പിലൂടെ പ്രാഥമിക ചികിത്സ ലഭ്യമാക്കിവരികയും ചെയ്യുന്നു. മുന്‍പ് മലേറിയ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട പ്രദേശമായതിനാല്‍ മലേറിയ രോഗനിര്‍ണയത്തിനുള്ള പ്രത്യേക പരിശോധനയും ഇതോടൊപ്പം നടത്തിവരുന്നു. ആന്റിജന്‍ പരിശോധനയില്‍ പോസിറ്റീവ് ആകുന്നവരെ ഉടന്‍തന്നെ ചികിത്സാ കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതോടൊപ്പം നെഗറ്റീവ് ആകുന്നവരെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് തീരപ്രദേശത്ത് തന്നെ പ്രാഥമിക ചികിത്സാ കേന്ദ്രം തുടങ്ങുന്നതിനും ജില്ലാ ഭരണകൂടത്തിന്റെ  നേതൃത്വത്തില്‍ ഭക്ഷണ കിറ്റ്  വിതരണം നടത്താനുമുള്ള    നടപടികളും  സ്വീകരിച്ചു വരുന്നു