കാസർകോട് ആദ്യ കൊവിഡ് മരണം: കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിയുടെ കോവിഡ് ഫലം പോസിറ്റീവ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസർകോട് ആദ്യ കൊവിഡ് മരണം: കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശിയുടെ കോവിഡ് ഫലം പോസിറ്റീവ്

കാസർകോട് (www.kasaragodtimes.com 08.07.2020): കാസർകോട് ആദ്യ കൊവിഡ് മരണം.  കഴിഞ്ഞ ദിവസം ജനറൽ ആശുപത്രിയിൽ മരിച്ച മൊഗ്രാൽ പുത്തൂർ സ്വദേശി ബി എം അബ്ദുൾ റഹ്മാനാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ നടത്തിയ ട്രൂ നാറ്റ് പരിശോധനയിൽ കൊവിഡ് പൊസിറ്റീവ് എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പെരിയ കേന്ദ്ര സർവകലാശാല ലാബിൽ നടത്തിയ വിദഗ്ധ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്‌.
കർണ്ണാടക ഹുബ്ലിയിൽ നിന്നും ഇന്നലെ ഉച്ചയോടെയാണ് കാസർകോട് ജനറലാശുപത്രിയിലെത്തിച്ചത്. ഹുബ്ലിയിൽ നിന്നും തലപ്പാടി വരെ ബന്ധുക്കളായ രണ്ടു പേർക്കൊപ്പം ആംബുലൻസിലാണ് റഹ്മാൻ എത്തിയത്. തലപ്പാടിയിൽ നിന്നും കാറിൽ ജനറലാശുപത്രിയിലെത്തി  അൽപ്പസമയത്തിനകം ഇയാൾ മരണപ്പെടുകയായിരുന്നു.