കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി മരിച്ചത് ഉപ്പള സ്വദേശി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട് അതിര്‍ത്തിയില്‍ ചികിത്സ കിട്ടാതെ ഒരു മരണം കൂടി മരിച്ചത് ഉപ്പള സ്വദേശി

കാസർകോട്(www.kasaragodtimes.com 09.04.2020): കാസർകോട് അതിർത്തിയിൽ ചികിത്സ കിട്ടാതെ ഒരാൾ കൂടി മരിച്ചു. ഉപ്പള മൂസോടി സ്വദേശി അബ്ദുൾ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. ഒരാഴ്ച്ച മുമ്പാണ് അബ്ദുൾ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചിരുന്നു,എന്നാൽ, അതിർത്തിയിൽ വച്ച് കർണാടക അധികൃതർ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.