കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാസര്‍കോട്ട് ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചു

കാസര്‍കോട്(www.kasaragodtimes.com 21.10.2020): കോവിഡ് 19 ബാധിച്ച്‌ സംസ്ഥാനത്ത് ഒരു ഡോക്ടര്‍ കൂടി മരിച്ചു. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച്‌ സ്വന്തമായി ക്ലിനിക്ക് നടത്തി വരികയായിരുന്ന ഡോക്ടറാണ് മരിച്ചത്. കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ റിട്ടയര്‍ഡ് ശിശുരോഗ വിദഗ്ദന്‍ ആയ ഡോ. സതീഷ് ആണ് സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ മരിച്ചത്.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം ഇദ്ദേഹം ക്ലിനിക്ക് നടത്തി വരികയായിരുന്നു. മരണത്തിന് ശേഷം നടത്തിയ ട്രൂനെറ്റ് പരിശോധനയിലാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. 66 വയസ് ആയിരുന്നു. 
കഴിഞ്ഞ അഞ്ചു ദിവസമായി ചുമയും ശ്വാസം മുട്ടലും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ തന്നെ ചികിത്സയില്‍ 
കഴിഞ്ഞു വരികയായിരുന്നു.
ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആശുപത്രിയില്‍
എത്തിച്ചു. എന്നാല്‍, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മരണത്തിനു ശേഷം നടത്തിയ ട്രൂനെറ്റ് പരിശോധനയില്‍ കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. 
ഭാര്യ: ഡോ. നയന. മക്കള്‍: സിദ്ധാര്‍ത്ഥ് (എഞ്ചിനീയര്‍ യു എസ് എ), സുസ്മിത (എഞ്ചിനീയര്‍). മരുമകള്‍: കാവ്യ.
ഡോ. സതീഷിന്റെ മരണത്തില്‍ കാസര്‍കോട് ഐ എം എ പ്രസിഡണ്ട് ഡോ. ബി നാരായണ നായ്ക്ക്, സെക്രട്ടറി ഡോ. രാകേഷ് എന്നിവരും ഐ എ പി പ്രസിഡണ്ട് ജിതേന്ദ്രറായ്, സെക്രട്ടറി ഗോപാലകൃഷ്ണ എന്നിവര്‍ അനുശോചിച്ചു.
മൃതദേഹം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ബുധനാഴ്ച സംസ്‌ക്കരിക്കും.