കൊവി ഡ് മരണം: ചടങ്ങുകള്‍ക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കൊവി ഡ് മരണം: ചടങ്ങുകള്‍ക്ക് അനുമതി തരണമെന്ന് ആവശ്യപ്പെട്ട് എസ്.കെ.എസ്.എസ്.എഫ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം നല്‍കി

കാസര്‍കോട്(www.kasaragodtimes.com 17.10.2020): കൊവി ഡിനെ തുടര്‍ന്ന് മരിക്കുന്നവരെ മതാചാര പ്രകാരം മറവ് ചെയ്യാനുള്ള അനുമതി തേടി എസ്.കെ.എസ്.എസ്.എഫ് ജില്ലാ വിഖായ ചെയര്‍മാന്‍ മൊയ്തു ചെര്‍ക്കള ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് നിവേദനം  നല്‍കി.കൊവി ഡ് നിയന്ത്രണ  പ്രോട്ടോകോളില്‍ പല ഇളവുകള്‍ പ്രഖ്യാപിച്ചിട്ടും രോഗം ബാധിച്ചു മരിക്കുന്നവരുടെ മത  വിശ്വാസ പ്രകാരം കുളിപ്പിക്കല്‍,മറ്റു മരണാന്തര ചടങ്ങുകള്‍ എന്നിവ  നടത്താന്‍ ഇതുവരെ ഒരു ഇളവും നല്‍കിയിട്ടില്ല.ഇസ്ലാം  മത വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രകാരമുള്ള മയ്യിത്ത് കുളിപ്പിക്കല്‍,വസ്ത്രം ധരിപ്പിക്കല്‍,മറവ് ചെയ്യല്‍  ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യാന്‍   അനുവദിക്കുകയാണെങ്കില്‍ എസ്.കെ.എസ്.എസ്.എഫിന്റെ സേവന വിഭാഗമായ വിഖായ വളണ്ടിയര്‍മാര്‍  തയാറാണെന്നും ഇതിനു  അനുമതി നല്‍കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.