ക്വാറന്റൈൻ പണം നിർബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല; കോവിഡിൽ കേരളം കള്ളക്കണക്കുണ്ടാക്കുന്നു: വി. മുരളീധരൻ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ക്വാറന്റൈൻ പണം നിർബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസർക്കാർ പറഞ്ഞിട്ടില്ല; കോവിഡിൽ കേരളം കള്ളക്കണക്കുണ്ടാക്കുന്നു: വി. മുരളീധരൻ

കോഴിക്കോട്​: കോവിഡില്‍ കള്ളക്കണക്കുണ്ടാക്കുന്നതില്‍ ഒന്നാം സ്​ഥാനമാണ്​ കേരളത്തിനെന്ന്​ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍. രോഗപരിശോധനയില്‍ രാജ്യത്ത്​ 26ാം സ്​ഥാനത്തുള്ള കേരളം വീമ്ബു പറയാന്‍ കള്ളക്കണക്കുണ്ടാക്കുകയാണ്​. ക്വാറന്‍റീന്‍ പണം നിര്‍ബന്ധമായി പിരിക്കണമെന്ന്​ കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിട്ടില്ല. പ്രവാസികളെ കേരളസര്‍ക്കാര്‍ ബലിയാടാക്കുകയാണെന്നും സംസ്​ഥാന സര്‍ക്കാറിനെതിനെതിരെ നിശിത വിമര്‍ശനമുയര്‍ത്തി മുരളീധരന്‍ പറഞ്ഞു. സര്‍ക്കാറി​​െന്‍റ കാര്യക്ഷമതക്കുറവ്​ പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ്​ കേരള സര്‍ക്കാര്‍. സംസ്​ഥാന സര്‍ക്കാര്‍ നിലപാടുകള്‍ കാരണമാണ്​ കൂടുതല്‍ വിമാനങ്ങള്‍ അനുവദിക്കാത്തത്​.കേരള സർക്കാർ വീമ്പുപറച്ചിൽ നിർത്തണമെന്നും വി. മുരളീധരൻ പറഞ്ഞു.