കോവിഡ് 19 :കാസര്‍കോട് ജില്ലയില്‍ 10 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് 19 :കാസര്‍കോട് ജില്ലയില്‍ 10 പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

കാസർകോട്(www.kasaragodtimes.com 02.10.2020): കൊവിഡ്‌ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ 10 പോലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ജ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, ബദിയടുക്ക, കുമ്പള, കാസർകോട്, വിദ്യാനഗർ, ബേക്കൽ, മേൽപറമ്പ്,ഹൊസ്ദുർഗ്, നീലേശ്വരം, ചന്ദേര പോലീസ് സ്റ്റേഷൻ പരിധികളിലാണ് ജില്ല കലക്ടർ നിരോധനാജ്ജ പ്രഖ്യാപിച്ചത്. പരപ്പ, ഒടയഞ്ചാൽ, പനത്തടി നഗര പരിധികളിലും നിരോധനാജ്ജ ബാധകമാണ്. 
തദ്ദേശ സ്ഥാപന പരിധികളിൽ മാർക്കറ്റുകൾ,.ബസ് കാത്തിരുപ്പ് കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ ദിവസത്തിൽ ഒരു തവണയെങ്കിലും അണു നശീകരണം വരുത്തണം എന്നും ഉത്തരവിൽ പറയുന്നു.