കോവിഡ് 19 ഇന്ത്യൻ എംബസി സഹായിക്കുന്നില്ലെന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ

Latest Malayalam News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News

കോവിഡ് 19 ഇന്ത്യൻ എംബസി സഹായിക്കുന്നില്ലെന്ന് ഇറാനിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികൾ

ദില്ലി(www.kasaragodtimes.com 08.03.2020):കോവിഡ് 19നെ തുടർന്ന് ഇറാനിൽ 
കുടുങ്ങിയ മലയാളികൾ ഉൾപ്പടെയുള്ള മത്സ്യതൊഴിലാളികളെ സഹായിക്കാൻ ഇടപെട്ടെന്ന വിദേശകാര്യസഹമന്ത്രിയുടെ വാദം പൊളിയുന്നു. ഇറാനിലെ ഇന്ത്യൻ എംബസി തിരിഞ്ഞു നോക്കിയില്ലെന്നും ഇതുവരെയും  വൈദ്യസഹായം കിട്ടിയില്ലെന്നും കിഷ് ദ്വീപിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൾ പുതിയ വിഡിയോ സന്ദേശത്തിൽ പരാതിപ്പെട്ടു. സ്പോൺസർമാരുടെ പീഡനം തുടരുകയാണെന്ന് അസൂരിൽ കുടുങ്ങിയ മത്സ്യതൊഴിലാളികളും വ്യക്തമാക്കി.കുടിക്കാൻ വെള്ളമില്ലെന്നും, പരിശോധിക്കാൻ ഡോക്ടർമാർ ഇതുവരെ എത്തിയിട്ടില്ലെന്നുമാണ് തൊഴിലാളികൾ പറയുന്നത്. ഏതാനും ബിസ്കറ്റ് പാക്കറ്റുകൾ തൊഴിലുടമയെ ഏൽപിച്ച് എംബസി ഉദ്യോഗസ്ഥർ മടങ്ങിയെന്നും ഇവർ പരാതിപ്പെടുന്നു. ഒരു മലയാളി ഉൾപ്പടെ 340 പേരാണ് കിഷ് ദ്വീപിൽ കുടുങ്ങിയിരിക്കുന്നത്. ഫോൺ ചെയ്താൽ പോലും ഇന്ത്യൻ എംബസി പ്രതികരിക്കുന്നില്ലെന്ന് ഇവർ പറയുന്നു.
മാസ്കം, ഗ്ലൗസും അടക്കമുള്ള പ്രതിരോധ സാമഗ്രികൾ കിട്ടാനില്ലെന്നും ഇവർ പരാതിപ്പെടുന്നു.അതേസമയം, വിസയുടെ ബാക്കി പണം
നൽകാതെ നാട്ടിലേക്കയക്കില്ലെന്ന സ്പോൺസർമാരുടെ ഭീഷണി ഇപ്പോഴും തുടരുകയാണെന്നാണ് അസൂരിൽ കുടുങ്ങിയ മത്സ്യതൊഴിലാളികൽ വ്യക്തമാക്കുന്നത്. ഭക്ഷണം പോലും നൽകാതെ ജോലിക്ക് പോകാൻ നിർബന്ധിക്കുകയാണെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.
ഇവിടെ കുടുങ്ങിയ 23 മത്സ്യതൊഴിലാളികളിൽ 17 പേർ മലയാളികളാണ്.
കിഷ്ദ്വീപിലും അസൂരിലുമായി കുടുങ്ങിയ മത്സ്യതൊഴിലാളികളുമായി എംബസി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അവരെല്ലാം നല്ല ആരോഗ്യത്തിലാണെന്നും, അടിസ്ഥാന ആവശ്യം പരിഹരിക്കപ്പെട്ടുമെന്നുമാണ് മൂന്ന് ദിവസം മുൻപ് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ട്വിറ്ററിൽ അവകാശപ്പെട്ടത്.
പുനെ വൈറോളജി ഇൻസ്റ്റിറവൂട്ടിൽ നിന്നുള്ള വിദഗ്ധ സംഘം പരിശോധിച്ച് ആരോഗ്യനില ത്പതികരമെന്ന് കണ്ടാൽ മത്സ്യതൊഴിലാളികളെ ഉടൻ നാട്ടിലെത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.