കോവിഡ് വ്യാപന ഭീതിയില്‍ കസബ ; രണ്ടു ദിവസത്തിനിടെ കോവിഡ് ബാധിച്ചവരുടെ എണ്ണം 38

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് വ്യാപന ഭീതിയില്‍ കസബ ; രണ്ടു ദിവസത്തിനിടെ കോവിഡ്  ബാധിച്ചവരുടെ എണ്ണം 38

കാസർകോട്(www.kasaragodtimes.com 04.08.2020): കാസർകോട് നഗരസഭയിലെ  കസബയിൽ 14 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച കസബയിലെ 36, 37, 38 വാർഡുകളിലായി 24 പേർക്ക് കോവിഡ്  സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കോവിഡ്  ബാധിതരുടെ എണ്ണം 38 ആയി. കോവിഡ് വ്യാപനം തടയുന്നതിന് മത്സ്യമേഖലയിൽ ഉൾപ്പെടെ ഏർപ്പെടുത്തിയ നിയന്ത്രണം കാരണം ഉപജീവനമാർഗ്ഗം മുടങ്ങിയ കുടുംബങ്ങൾ പട്ടിണിയിൽ കഴിയുമ്പോഴാണ് ഈ പ്രദേശത്ത് കോവിഡ്  വ്യാപിക്കുന്നത്. കാസർകോട് മീൻ ചന്തയിൽ ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളികളാണ് കോവിഡ് ബാധിതരിൽ പലരും. കസബ യിലെ മിഠായി കട ഉടമ, ഫിഷറീസ് ഇൻസ്പെക്ടർ ഓഫീസ് വാച്ച്മാൻ, ആശാവർക്കർ തുടങ്ങിയവരും ഉണ്ട്. ഒരു കുടുംബത്തിലെ തന്നെ മൂന്നുനാലു പേർ കോവിഡ്  പോസിറ്റീവ് ആയിട്ടുണ്ട്. വെള്ളിയാഴ്ച സ്രവം  പരിശോധനയ്ക്കു നൽകിയ  54 പേരിൽ നിന്നാണ് ഇത്രയും പേർ കോവിഡ്  പോസറ്റീവ്  ആയത്. വിദേശത്തു നിന്നും നാട്ടിലേക്ക് മടങ്ങിയ നാലുപേർ നേരത്തെ കോവിഡ് പോസിറ്റീവ് ആയി പരിചരണത്തിൽ ഉണ്ടായിരുന്നു.