കോവിഡ് മൂന്നാംഘട്ടം ; കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കുറവ്‌

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് മൂന്നാംഘട്ടം ; കാസര്‍കോട് ജില്ലയില്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണത്തില്‍ കുറവ്‌

കാസർകോട്(www.kasaragodtimes.com 08.06.2020) : കോവിഡ് വ്യാപനത്തിന് മൂന്നാംഘട്ടത്തിൽ ജില്ലയിൽ സമ്പർക്ക രോഗികളുടെ എണ്ണം കുറഞ്ഞത് ആരോഗ്യവകുപ്പിന്  ആശ്വാസമാകുന്നു. മറ്റു ജില്ലകളെ അപേക്ഷിച്ച് മെയ് 11 മുതൽ ജൂൺ ആറുവരെ സമ്പർക്കത്തിലൂടെ രോഗബാധിതരായത്  11 പേരാണ്. കാസർകോട് ജനറൽ ആശുപത്രിയിലെ രണ്ടുപേരടക്കം മൂന്ന് ആരോഗ്യ പ്രവർത്തകർക്ക് ആണ് സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായത്. എന്നാൽ 11 പേരിൽ മറ്റു രണ്ടുപേർക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന്  ഇതുവരെ വ്യക്തമായില്ല. ചക്ക വീണ് പരിക്കേറ്റ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സതേടിയ കോടോം-ബേളൂർ സ്വദേശിക്കും ഇതേ ആശുപത്രിയിൽ ചികിത്സയിലുള്ള നീലേശ്വരം കരിന്തളം സ്വദേശികളുടെയും രോഗ ഉറവിടം ആരോഗ്യവകുപ്പിന് ഇതുവരെ കണ്ടെത്താനായില്ല. ആരോഗ്യപ്രവർത്തകരിൽ  രണ്ടുപേർ കോവിഡ് രോഗികളുടെ സ്രവ പരിശോധന ലാബിൽ ജോലി ചെയ്തവരാണ്. അതിനാൽ ഇവർക്ക് രോഗം പിടിപെട്ടത് ഇവിടെനിന്നാണ് എന്ന് കരുതുന്നു. പൈവളിഗെയിലെ ഒരു പൊതുപ്രവർത്തകനും സമ്പർക്കത്തിലൂടെ ആണ് രോഗം ഉണ്ടായത്. ഇവരുടെ ഭാര്യയായ പഞ്ചായത്തംഗവും രണ്ടുമക്കളും രോഗബാധിതനായിരുന്നു. മുംബൈയിൽ നിന്നെത്തിയ ബന്ധുവിനെ കാറിൽ വീട്ടിലെത്തിച്ചത് പൊതുപ്രവർത്തകൻ ആയിരുന്നു. ബന്ധുവിനെ രോഗം സ്ഥിരീകരിച്ചു മൂന്നു ദിവസങ്ങൾ കഴിഞ്ഞാണ് പൊതുപ്രവർത്തകനും കുടുംബവും രോഗബാധിതരായത്. സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 65 കാരനായ കാസർകോട് സ്വദേശി മഞ്ചേരിയിൽ നിന്ന് ആംബുലൻസിലാണ് വീട്ടിലെത്തിയത്. കഴിഞ്ഞദിവസം സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച  കാസർകോട് നഗരത്തിലെ 23 കാരൻ ഗൾഫിൽനിന്നെത്തിയ സുഹൃത്തിനെ കൊണ്ടുവരാനായി കാറിൽ എയർപോർട്ടിൽ പോയതായിരുന്നു. ഗൾഫിൽനിന്നെത്തിയ സുഹൃത്ത് രോഗബാധിതനായി ചികിത്സയിലാണ്. രണ്ടുദിവസം കഴിഞ്ഞാണ് യുവാവിന്റെ പരിശോധനാഫലം പോസിറ്റീവ് ആയത്. സമൂഹം വ്യാപനം നടന്നിട്ടുണ്ടോ എന്ന് അറിയുന്നതിനായി ആരോഗ്യ വകുപ്പിന്റെ കൂടുതൽ ആളുകളുടെ സ്രവം  പരിശോധനക്കായി ശേഖരിച്ചിട്ടുണ്ട്.
UPDATING ....