കോവിഡ് ഭേദമാവുന്നവരുടെ എണ്ണത്തിൽ വർധന; കാസർകോട്ട് 213 പേർ രോഗ മുക്തരായി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് ഭേദമാവുന്നവരുടെ എണ്ണത്തിൽ വർധന; കാസർകോട്ട് 213 പേർ രോഗ മുക്തരായി


 
തിരുവനന്തപുരം (www.kasaragodtimes.com 27.10.2020): ജില്ലയിലെ കോവിഡ് രോഗികളുടെ പ്രതിദിന എണ്ണം ഇന്നും( ഒക്ടോബർ 27) 100 ൽ താഴെ. ജില്ലയിൽ ഇന്ന് 65 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്.  ഇന്ന് കോവിഡ് സ്ഥിരീകരിച്ചതിൽ 64 പേർക്കും സ്മ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരാൾ ഇതരസംസ്ഥാനത്ത് നിന്നെത്തിയതാണ്. അതേസമയം രോഗം ഭേദമാവുന്നവരുടെ എണ്ണം വർധിക്കുന്നത് ആശ്വാസമാണ്. ചൊവ്വാഴ്ച 213 പേർക്ക് കോവിഡ് നെഗറ്റീവായതായി ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു. 
ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4753 പേർ
വീടുകളിൽ 4014 പേരും സ്ഥാപനങ്ങളിൽ 739 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 4753 പേരാണ്. പുതിയതായി 239  പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനൽ സർവ്വേ അടക്കം പുതിയതായി 698 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധനയ്ക്കയച്ച സാമ്പിളുകളുടെ എണ്ണം 125141 ആയി. 279 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 466 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. 64 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെന്ററുകളിൽ നിന്നും 202  പേരെ ഡിസ്ചാർജ് ചെയ്തു.

ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;
അജാനൂർ-17
ബദിയഡുക്ക-7
ബളാൽ-7
ബേഡഡുക്ക-5
ചെമ്മനാട്-19
ചെങ്കള-7
ചെറുവത്തൂർ-10
ഈസ്റ്റ് എളേരി-4
എൻമകജെ-2
കള്ളാർ-1
കാഞ്ഞങ്ങാട്-31
കാറഡുക്ക-3
കാസർകോട്-15
കയ്യൂർ ചീമേനി-3
കിനാനൂർ കരിന്തളം-3
കോടോംബേളൂർ-4
കുംബഡാജെ-1
കുമ്പള-3
കുറ്റിക്കോൽ-2
മധൂർ-12
മടിക്കൈ-12
മംഗൽപാടി-2
മൊഗ്രാൽപുത്തൂർ-1
മുളിയാർ-5
നീലേശ്വരം-3
പടന്ന-2
പള്ളിക്കര-9
പിലിക്കോട്-3
പുല്ലൂർപെരിയ-7
തൃക്കരിപ്പൂർ-1
ഉദുമ-3
വലിയപറമ്പ-7
ഇതര ജില്ല
ഉദയനാപുരം-1
പെരിങ്ങോം-1