കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് ബാധിച്ച യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചു

കാസർകോട്(www.kasaragodtimes.com 11.10.2020): കോവിഡ്  ബാധിച്ച യുവതി പ്രസവത്തെ തുടർന്ന് മരിച്ചു. തായൽ നായന്മാർമൂല സ്വദേശിനിയും ആദൂരിലെ ഹനീഫയുടെ ഭാര്യയുമായ സമീറ(36)യാണ് ശനിയാഴ്ച രാത്രി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്. പൂർണഗർഭിണിയായ സമീറയെ ബുധനാഴ്ച യോടെയാണ് പരിയാരത്തേക്ക്  കൊണ്ടുപോയത്.  കുട്ടിയെ ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തിരുന്നു. ഭർത്താവിനൊപ്പം സൗദിയിൽ ആയിരുന്നു. ഒരു വർഷം മുൻപാണ്  നാട്ടിലെത്തിയത്.  സുലൈമാൻ ഹാജി- സഫിയ ദമ്പതികളുടെ മകളാണ്.
 മകൾ: നഹ്ബ
 സഹോദരങ്ങൾ: ഷബീർ, തൻവീർ, ജുനൈദ്, ഫാത്തിമ, പരേതനായ തസ്‌രീഫ്