കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് ബാധിച്ച് കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു

ദുബൈ(www.kasaragodtimes.com 26.04.2020) : കോവിഡ് 19 ബാധിച്ച്‌ ദുബൈയില്‍ ഒരു മലയാളി കൂടി മരിച്ചു. കണ്ണൂര്‍ കാടാച്ചിറ മമ്മാക്കുന്ന് സ്വദേശിയായ പാലക്കല്‍ അബ്ദു റഹ്മാന്‍ ആണ് ദുബായില്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
ദുബൈയില്‍ ഹോട്ടല്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. ഇതുവരെ 6300 ഇന്ത്യക്കാര്‍ക്കാണ് വിദേശത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ ഗള്‍ഫില്‍ മാത്രം 2000 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.