കോവിഡ് പ്രതിരോധം: പൊലീസിനെ ഏൽപ്പിച്ചത് പ്രത്യേക ദശാസന്ധിയിൽ: മുഖ്യമന്ത്രി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് പ്രതിരോധം: പൊലീസിനെ ഏൽപ്പിച്ചത് പ്രത്യേക ദശാസന്ധിയിൽ: മുഖ്യമന്ത്രി

തിരുവനന്തപുരം : പ്രത്യേക ദശാസന്ധിയിലാണ് പൊലീസിനെ കോവിഡ് പ്രതിരോധം ഏല്‍പ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിന്റെ പേരില്‍ വാര്‍ഡുതല സമിതിയുടെ പ്രവര്‍ത്തനത്തില്‍ കുറവുണ്ടാകരുത്. വാര്‍ഡുതലസമിതി കൂടുതല്‍ സജീവമാകണം, പൊലീസിനെയും ഉള്‍പെടുത്തണം. സമ്ബര്‍ക്കം കണ്ടെത്താന്‍ പൊലീസിന്റെ വൈദഗ്ധ്യം ഉപയോഗിക്കാനാകുമെന്നും മുഖ്യമന്ത്രി.
അതേസമയം, കോവിഡ് പ്രതിരോധം പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നടപടി പൊലീസ് അതിക്രമങ്ങള്‍ക്കും മനുഷ്യാവകാശധ്വംസനങ്ങള്‍ക്കും ഇടയാക്കും. ജനങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള ശ്രമം പരാജയപ്പെടുമെന്നും ചെന്നിത്തല ആരോപിച്ചു.
തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആരോഗ്യവകുപ്പിനെ പൊലീസ് സഹായിക്കുക മാത്രമാണ്ചെയ്യുന്നതെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യായ. രോഗബാധിതരുടെ സമ്ബര്‍ക്കപട്ടികയുടെ വിശദാശങ്ങള്‍ അറിയക്കണമെന്നു കമ്മിഷണര്‍ ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു. ഓഫിസില്‍ നേരിട്ടെത്തിയാണ് കമ്മിഷണര്‍ വിശദാംശങ്ങള്‍ ആവശ്യപ്പെട്ടത്.
കോവിഡ് രോഗബാധിതരുടെ സമ്ബര്‍ക്കപ്പട്ടിക തയാറാക്കല്‍ പൊലീസിനെ ഏല്‍പിച്ചതിനെതിരെ ആരോഗ്യസംഘടനകള്‍. ന്യായീകരിക്കാനാനാകാത്ത നീക്കം ആരോഗ്യ പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്ന് ഐ.എം.എ. പറഞ്ഞു. വിദഗ്ധരുടെ ജോലി പൊലീസിനെ ഏല്‍പിക്കരുതെന്ന് ആവശ്യപ്പെട്ട് കെ.ജിഎം.ഒ.എ മുഖ്യമന്ത്രിക്ക് കത്തുനല്‍കി. നിരാശരാക്കുന്ന നടപടിയെന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ പറഞ്ഞു. ആയുഷ് വകുപ്പിനെ പ്രോത് സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നിലപാട് സമൂഹവ്യാപനത്തിന് ആക്കം കൂട്ടുന്നുവെന്നും ഹോമിയോ മരുന്ന് നല്കുന്നത് മിഥ്യയായ സുരക്ഷാബോധം ഉണ്ടാക്കുന്നുവെന്നുമാണ് ഐ എം എ നിലപാട്. വീടുവീടാന്തരം പരിശോധനയാണ് വേണ്ടതെന്നും ഐഎംഎ വ്യക്തമാക്കി.