കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ ആക്രമിച്ചയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ നിര്‍ദേശം

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോവിഡ് ഡ്യൂട്ടിയിലുള്ള അധ്യാപകനെ ആക്രമിച്ചയാള്‍ക്കെതിരെ കേസ്സെടുക്കാന്‍ നിര്‍ദേശം

കാസര്‍കോട്(www.kasaragodtimes.com 30.09.2020)‌:കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലാ ഭരണ സംവിധാനം ആവിഷ്‌കരിച്ച മാഷ് പദ്ധതി പ്രകാരം കോവിഡ് ബോധവത്കരണ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട അധ്യാപകനായ വിനോദ്കുമാറിനോട് മോശമായി പെരുമാറുകയുംദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്ത ആള്‍ക്കെതിരെ കേസ്സെടുക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്  ബാബു  ചീമേനി സ്റ്റേഷന്‍ ഹൗസ്  ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. കേരള  എപ്പിഡെമിക് ഡിസീസ് ഓര്‍ഡിനെന്‍സ് 2020 വകുപ്പ് അഞ്ച് പ്രകാരമായിരിക്കും മുഴക്കോം വടക്കന്‍ വീട്ടിലെ രാജീവിനെതിരെ  കേസ്സെടുക്കുക.പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാതെ നിന്നിരുന്ന രാജീവനെ കോവിഡ് ബോധവത്കരണത്തിന്റെ ഭാഗമായി മാസ്‌ക് ധരിക്കുന്നതിന്റെ പ്രാധാന്യം അധ്യാപകന്‍ വിശദീകരിക്കുമ്പോഴാണ്,അധ്യാപകനെതിരെ രാജീവന്‍ കൈയേറ്റ ശ്രമം നടത്തിയത്. കയ്യൂര്‍-ചീമേനി പഞ്ചായത്ത് പ്രസിഡണ്ടിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.