കൊറോണ പ്രതിരോധം: പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മുസ്ലിം ലീഗ്

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കൊറോണ പ്രതിരോധം: പോലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചൊതുക്കാനുള്ള നീക്കം ഉപേക്ഷിക്കണം: മുസ്ലിം ലീഗ്

കാസർകോട് (www.kasaragodtimes.com 04.08.2020): കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ പോലിസിനെ ചുമതലപ്പെടുത്താനുള്ള സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് ടി.ഇ.അബ്ദുല്ലയും ജനറൽ സെക്രട്ടറി എ. അബ്ദുൽ റഹ്മാനും ആവശ്യപ്പെട്ടു.  നിലവിൽ ആരോഗ്യവകുപ്പ് കൈകാര്യം ചെയ്യുന്ന ചുമതലകളാണ് സർക്കാർ പോലീസിന് നൽകുന്നത്. നിലവിൽ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പോലീസ് നടത്തുന്ന അതിക്രമവും പോലീസ് രാജും സംസ്ഥാനത്ത് വലിയ വിവാദമാവുകയും ജനങ്ങൾ ശക്തമായി പ്രതിഷേധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് ഇനി പൂർണ്ണ ചുമതല പോലീസിന് നൽകി കൊറോണയുടെ മറവിൽ ജനങ്ങളെ ഒന്നടങ്കം അടിച്ചൊതുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സ്വർണ്ണക്കടത്തിൻ്റെയും വ്യാപകമായ അഴിമതിയും, സ്വജനപക്ഷപാതവും, പിൻവാതിൽ നിയമവും വഴി ജനകീയ വിചാരണ നേരിടുന്ന സർക്കാറിനെതിരേയുള്ള പ്രക്ഷോഭങ്ങളും എതിർ ശബ്ദങ്ങളും ഇല്ലായ്മ ചെയ്യുന്നതിനുള്ള നീക്കത്തിൻ്റെ ഭാഗമാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പോലീസിന് ചുമതല നൽകുന്നത്. ജനങ്ങളുടെ മേൽ ഉരുക്ക് മുഷ്ടി പ്രയോഗത്തിന് പോലീസിന് പൂർണ്ണ ചുമതല നൽകാനുള്ള തീരുമാനം ഗുണത്തെക്കാൾ ദോഷത്തിന് കാരണമാകും ഇത് മനസ്സിലാക്കി സർക്കാർ തീരുമാനത്തിൽ നിന്നും പിന്മാറണമെന്നും ലീഗ് നേതാക്കൾ ആവശ്യപ്പെട്ടു.