കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇനി വാര്‍ഡ് തലത്തിലല്ല, പ്രദേശം എന്ന നിലയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഇനി വാര്‍ഡ് തലത്തിലല്ല, പ്രദേശം എന്ന നിലയില്‍

തിരുവനന്തപുരം(www.kasaragodtimes.com 03.08.2020): നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിശ്ചയിക്കുന്നത് വാര്‍ഡോ ഡിവിഷനോ അടിസ്ഥാനപ്പെടുത്തിയാണ്. എന്നാല്‍ ഇതില്‍ മാറ്റം വരികയാണെന്നും ഇനി പ്രദേശം അടിസ്ഥാനപ്പെടുത്തിയാണ് കണ്ടെയ്ന്റ്‌മെന്റ് സോണുകള്‍ നിശ്ചയിക്കുകയെന്നും മുഖ്യമന്ത്രി.
പോസിറ്റീവ് ആയ ആളുടെ പ്രൈമറി സെക്കന്ററി കോണ്ടാക്ടുകള്‍ കണ്ടെത്തിയാല്‍ അവര്‍ താമസിക്കുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തും. ആ പ്രദേശം ഒരു കണ്ടെയ്ന്‍മെന്റ് മേഖലയാക്കും. വാര്‍ഡിന് പകരം വാര്‍ഡിന്റെ ഭാഗത്താണ് ആളുകളുള്ളതെങ്കില്‍ ആ പ്രദേശമായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍.കൃത്യമായ മാപ്പ് തയ്യാറാക്കും. അതിന്റെ അടിസ്ഥാനത്തില്‍ സോണ്‍ പ്രഖ്യാപിക്കും.
മാറ്റം വാര്‍ഡ് അടിസ്ഥാനത്തിലായിരിക്കില്ല.
ആളുകല്‍ താമസിക്കുന്ന പ്രദേശത്തെ പ്രത്യേകം മാപ്പ് ചെയ്ത് അതിന്റെ അടിസ്ഥാനത്തിലായിരിക്കും കണ്ടെയ്ന്‍മെന്റ് സോണ്‍ തിരിക്കുക. ഇവിടെ കര്‍ക്കശമായി പാലിക്കപ്പെടുന്ന വ്യവസ്ഥകള്‍ ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍ ഉള്ളവര്‍ക്ക് പുറത്തേക്കോ, പുറത്തുള്ളവര്‍ക്ക് കണ്ടെയ്ന്‍മെന്റ് സോണിലേക്കോ പ്രവേശിക്കാന്‍ അനുവാദം ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.