കോണ്‍ഗ്രസ്സ് നേതാവ് സി.കെ അരവിന്ദനെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കോണ്‍ഗ്രസ്സ് നേതാവ് സി.കെ അരവിന്ദനെ അക്രമിച്ച സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്(www.kasaragodtimes.com 18.03.2020):പുല്ലൂർ -പെരിയ പഞ്ചായത്ത് മുൻ പ്രസിഡണ്ടും കോൺഗ്രസ് നേതാവുമായ സി.കെ അരവിന്ദനെ ആക്രമിച്ച കേസിൽ പ്രതിയായ സി.പി.എം പ്രവർത്തകനെപൊലീസ് അറസ്റ്റ് ചെയ്തു. ചാലിങ്കാൽ കാനത്തിലെ അശോകനെ(42)യാണ് അമ്പലത്തറ പൊലീസ് അറസ്റ്റുചെയ്തത്.ചൊവ്വാഴ്ച വൈകിട്ട് വൈകിട്ട് ചാലിങ്കാലിലെ പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്താണ് അരവിന്ദൻ അക്രമത്തിനിരയായത്. അരവിന്ദന്റെ മൊഴിപ്രകാരം അശോകനെതിരെ ഗുരുതരമായി പരിക്കേൽപ്പിച്ചതിനാണ് പൊലീസ് കേസെടുത്തത്.