കുടാൽമേർക്കളയിലെ പാടം വീണ്ടും കൃഷിയോഗ്യമാക്കാൻ എം.എൽ.എ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുടാൽമേർക്കളയിലെ പാടം വീണ്ടും കൃഷിയോഗ്യമാക്കാൻ എം.എൽ.എ

പെർമൂദ (www.kasaragodtimes.com 19.06.2020): പൈവളിഗെ പഞ്ചായത്തിലെ കുടാൽ മേർക്കളയിൽ കയ്യേറ്റങ്ങളും മണ്ണൊലിച്ച് കൂടിയതുമൂലവും എട്ട് വർഷത്തോളം കൃഷിമുടങ്ങിയ അമ്പതേക്കറിലേറെ വരുന്ന നെൽപാടം വീണ്ടും കൃഷിയോഗ്യമാക്കാൻ വേണ്ട നടപടികളെടുക്കാൻ എം.സി ഖമറുദ്ധിൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജില്ലാ കലക്ടറും കൃഷി വകുപ്പുദ്യോഗസ്ഥരുമടങ്ങുന്ന സംഘം പാടം സന്ദർശിച്ചു. 
വലിയ കല്ലുകളടങ്ങിയ  മണ്ണൊലിച്ച് പാടത്ത് അനിയന്ത്രിതമായി അടിഞ്ഞ് കൂടിയതും വെള്ളമൊഴുകി പോവേണ്ട കനാൽ അനധികൃതമായി  കയ്യേറിയതും മൂലമാണ് ഇവിടെ കൃഷി നിർത്തേണ്ടി വന്നത്. നേരെത്തെ സംസ്ഥാന കൃഷിവകുപ്പ് മന്ത്രി തന്നെ നേരിട്ടെത്തി രിശോധിച്ചിരുന്നെങ്കിലും യാതൊരു നടപടികളുമുണ്ടായിരുന്നില്ല.
കോവിഡിന്റെ പശ്ചാതലത്തിൽ ലോകം വലിയ ഭക്ഷ്യ പ്രതിസന്ധിയിലേക്ക് പോകുന്ന ഈ ഘട്ടത്തിൽ നമുക്കാവശ്യമുള്ള ഭക്ഷ്യധാന്യങ്ങൾ നമ്മുടെ നാട്ടിൽ തന്നെ കൃഷി ചെയ്ത് ഉണ്ടാക്കണമെന്ന ബോധത്തോടെ ഇത്തരം പ്രദേശങ്ങളിൽ കൃഷി പുനരാരംഭിക്കാനുള്ള നടപടികൾക്ക് നേതൃത്വം നൽകുമെന്നും മണ്ഡലത്തിൽ വിവിധ പ്രദേശങ്ങളിൽ തരിശായി കിടക്കുന തരിശ് ഭൂമികളിൽ കൃഷി ആരംഭിക്കാനുള്ള പരിശ്രമങ്ങൾ ആരംഭിക്കകയാണെന്നും എം.എൽ.എ പറഞ്ഞു.
ജില്ലാ കലക്ടർ ഡോ.സജിത് ബാബു, പൈവളിഗെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഭാരതി ഷെട്ടി,സാമൂഹ്യ പ്രവർത്തകരായ  അന്തിഞ്ഞി ഹാജി, സെഡ്.എ കയ്യാർ, ബി.എ സമദ്, അഷോക് ബണ്ഡാരി, സീതാറാം ഷെട്ടി, ബാപ്പു ഞ്ഞി സുബ്ബയ്കട്ട,ബി.എ ലത്തീഫ് ,രാമകൃഷ്ണ ഭണ്ഡാരി കൃഷി ഉദ്യോഗസ്ഥർ തുടങ്ങിയവർ കൂടെയുണ്ടായിരുന്നു .