കുഞ്ഞുമോന്‍ എരമംഗലത്തിന് ദുബായ് കെഎംസിസി വളണ്ടിയര്‍ വിംഗ് യാത്രയയപ്പ് നല്‍കി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കുഞ്ഞുമോന്‍ എരമംഗലത്തിന് ദുബായ് കെഎംസിസി വളണ്ടിയര്‍ വിംഗ് യാത്രയയപ്പ് നല്‍കി

ദുബായ്(www.kasaragodtimes.com 26.07.2020):നാല് പതിറ്റാണ്ടുകാലം പ്രവാസഭൂമികയിൽ കാരുണ്യത്തിൻ്റെ കെയ്യൊപ്പ് ചാർത്തിയ കുഞ്ഞിമോൻ എരമംഗലം നാടണയുകയാണ്. ഒഴിവു ദിനങ്ങളില്ലാത്ത ജോലിത്തിരക്കിനിടയിലും ഹരിത രാഷട്രീയത്തിൻ്റെ കാരുണ്യമുഖമായ ദുബായ് കെ.എം.സി.സിയുടെ സേവന സംരഭങ്ങളിൽ കർമ്മനിരതനായ എരമംഗലം സാധാരണക്കാരായ പ്രവർത്തകൻമാർക്ക് മാതൃകയും ആവേശവുമായിരുന്നു. യാത്രയപ്പ് ചടങ്ങിൽ ദുബായ് വളണ്ടിയർ വിംഗ് വൈസ് ചെയർമാൻ ഹംസഹാജി മാട്ടുമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ദുബായ് കെഎംസിസി ആക്ടിങ് പ്രസിഡന്റ്‌ മുസ്തഫ വേങ്ങര ഉൽഘാടനം നിർവഹിച്ചു. സംസ്ഥാന ട്രഷറർ pk ഇസ്മായിൽ ഉപഹാരം നൽകി, ജനറൽ സെക്രട്ടറി മുസ്തഫ തിരൂർ, സംസ്ഥാന ഭാരവാഹികളായ ഹംസ തൊട്ടി, റഹീസ് തലശ്ശേരി, ഹനീഫ് ചെർക്കള, അഡ്വക്കറ്റ് ഖലീൽ ഇബ്രാഹീം, മജീദ് മടക്കിമല, വളണ്ടിയർ വിംഗ് ഭാരവാകളായ ഹംസ പയ്യോളി, സിദ്ധീഖ് ചൗക്കി, റഫീഖ് കല്ലിക്കണ്ടി, കബീർ വയനാട്, യൂസഫ് മുക്കോട്, എന്നിവർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ അഷ്‌റഫ്‌ തോട്ടോളി സ്വാഗതവും, റഹീസ് കോട്ടക്കൽ നന്ദിയും പറഞ്ഞു