കാഞ്ഞങ്ങാട് ഹോട്ടൽ നടത്തുന്നയാൾക്ക് കോവിഡ്; 50ലേറെ പേർ നിരീക്ഷണത്തിൽ

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കാഞ്ഞങ്ങാട് ഹോട്ടൽ നടത്തുന്നയാൾക്ക് കോവിഡ്; 50ലേറെ പേർ നിരീക്ഷണത്തിൽ

കാഞ്ഞങ്ങാട് (www.kasaragodtimes.com 01.08.2020): കാഞ്ഞങ്ങാട് ഗുരുവനം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇദ്ദേഹത്തിന്റെ സമ്പർക്കത്തിലുള്ള അമ്പതിലേറെ ആളുകളോട് സ്വയം നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചു.
ഹോട്ടൽ നടത്തുന്ന 64 കാരന് കഴിഞ്ഞദിവസമാണ് കോവിഡ് സ്ഥിരീകരിച്ചത്. വീടിനടുത്തുള്ള കുളത്തിൽ വീണ് എല്ല് പൊട്ടിയിരുന്നു. ജില്ലാ ആസ് പത്രിയിൽ ചികിത്സയിലിരിക്കെ ശസ്ത്രക്രിയ ആവശ്യമായി വന്നതിനെത്തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് പോസിറ്റീവ് ആയത്.
ഇദ്ദേഹം കഴിഞ്ഞ മാസം 25ന് രാവിലെ 11 മണിക്ക് ചാളക്കടവിലെ ആയുർവേദ ആസ്പത്രിയിൽ പോയിരുന്നു.