കഞ്ചിക്കോട്ട് മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

കഞ്ചിക്കോട്ട് മൂന്നു ഇതര സംസ്ഥാന തൊഴിലാളികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

പാലക്കാട്(www.kasaragodtimes.com 04.08.2020)​: അന്തര്‍ സംസ്ഥാന തൊഴിലാളികളെ റെയില്‍വേ ട്രാക്കിന്​ സമീപം മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട്​ കഞ്ചിക്കോട്​ റെയില്‍വേ ട്രാക്കിന്​ സമീപമാണ്​ മൂന്ന്​ പേരുടെ മൃതദേഹം കണ്ടെത്തിയത്​. കനായ്​ വിശ്വകര്‍മ, അരവിന്ദ്​ ക​ുമാര്‍, ഹരിയോം കുനാല്‍ എന്നിവരാണ്​ മരിച്ചത്​.

കഞ്ചിക്കോട് ഐ.ഐ.ടിയില്‍ കെട്ടിട നിര്‍മാണ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളായ ഝാര്‍ഖണ്ഡ്​ സ്വദേശികളാണിവര്‍​. ഇവര​ുടെ മൃതദേഹത്തില്‍​ പരിക്കുകളുണ്ട്​. ട്രെയിന്‍ തട്ടി മരിച്ചതാവാമെന്നാണ്​ പൊലീസി​​െന്‍റ പ്രാഥമിക നിഗമനം.

സംഭവം കൊലപാതകമാണെന്ന്​ ആരോപിച്ച്‌​ മറ്റ്​ അന്തര്‍സംസ്ഥാന​ െതാഴിലാളികള്‍ പ്രതിഷേധിക്കുകയും അഗ്​നിമന സേനയുടെ വാഹനം തടയുകയും ചെയ്​തു.