ഓര്‍ഫനേജുകള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 98 ലക്ഷം രൂപയുടെ ഗ്രാന്റ് കൈമാറി

Latest News Kerala | Kasaragod News | Kannur News | Mangalore News | National News | Gulf News | English News

ഓര്‍ഫനേജുകള്‍ക്ക് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 98 ലക്ഷം രൂപയുടെ ഗ്രാന്റ് കൈമാറി

കാസർകോട്(www.kasaragodtimes.com 08.06.2020): സാമൂഹ്യ നീതി വകുപ്പിൽ നിന്നും കാസർകോട് ജില്ലാ പഞ്ചായത്തിന് അനുവദിച്ച 98,67171 രൂപയുടെ ഓർഫനേജ് ഗ്രാന്റ് ജില്ലയിലെ വിവിധ ഓർഫനേജുകളിലേക്ക്  കൈമാറി. സാൻജോസ് ബാല ഭവൻ കരിവേടകം, മൽജഉൽ ഓർഫനേജ് പച്ചമ്പള, മുഹിമ്മാത്തുൽ മുസ്ലിം എജുക്കേഷൻ സെന്റർ പുത്തിഗെ, മഞ്ചേശ്വരം ഓർഫനേജ്, സഅദിയ ഓർഫനേജ് ദേളി, സെന്റ് ജോൺസ് റിഹാബിലിറ്റേഷൻ സെന്റർ ഉപ്പിലിക്കാരി, വൃന്ദാവൻ ബാലസദനം ഏച്ചിക്കാനം, നൂറുൽ ഇസ്ലാം ഓർഫനേജ് ആലംപാടി, മുജുമ്മാഉ ഗാർഡൻ തൃക്കരിപ്പൂർ, ലെസൈക്സ് ഭവൻ ഓൾഡ് ഏജ് ഹോം കണ്ണിവയൽ, വൈ.എസ് നിവാസ് ഓൾഡ് ഏജ് ഹോം ചിറ്റാരിക്കൽ തുടങ്ങിയ ഓർഫനേജുകൾക്കാണ് ജില്ലാ പഞ്ചായത്തിന് അനുവദിക്കപ്പെട്ട മുഴുവൻ ഗ്രാന്റും കൈമാറിയത്.